കോവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനം നഴ്സ് ഷീബാ അബ്രഹാമിന് സൗദി സര്‍ക്കാരിന്‍റെ ആദരം.

author-image
admin
Updated On
New Update

ജിസാന്‍- സൗദി സര്‍ക്കാരിന്റെ അംഗികാരം തേടിവന്നിരിക്കുകയാണ് കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിയായ ഷീബാ അബ്രഹാമിന്.  കോവിഡ് 19 മഹാമാരി കാലത്ത് തന്റെ ജോലിയിലുള്ള ആത്മാര്‍ത്ഥതയും ആതുര ശുശ്രൂഷാ രംഗത്ത് രണ്ട് പതീറ്റാണ്ടായുള്ള അര്‍പ്പണ മനസ്‌കതയും കണക്കിലെടുത്താണ് മികച്ച നഴ്‌സുമാര്‍ക്ക് നല്‍കുന്ന അംഗികാരം ഷീബയെ തേടിയെത്തിയത്.

Advertisment

publive-image

സൗദിയില്‍ മികച്ച ഇരുപത് ആരോഗ്യ പ്രവര്‍ത്തകരെയാണ് തെരെഞ്ഞെടുത്തത്  അതില്‍ ഒരേ ഒരു  വിദേശി വനിത ജിസാനിലെ മലയാളത്തിന്റെ മാലാഖ സിസ്റ്റര്‍ ഷീബാ അബ്രഹാം ആയിരുന്നു. ജിസാനിലെ അബൂ അരിഷ് ജനറല്‍ ആശുപത്രില്‍ കോവിഡ് 19 ഹെഡ് നഴ്‌സായി ജേലി ചെയ്യുകയാണ് ഷീബ. അബ്രഹാം.

പയ്യാവൂരിലെ എരുവേശ്ശി സ്വദേശി വാഴക്കാട്ട് എബ്രഹാം- കൈപ്പുഴ ഫിലോമിന ദമ്പതികളുടെ മകളാണ് ഷീജയുടെ നഴ്‌സിങ്ങ് പഠന ശേഷം ബംഗളൂരിലും മുംബൈയിലുമായി ആറു വര്‍ഷം ആതുര സേവന രംഗത്ത് ജോലി ചെയ്തതിനു ശേഷമാണ് സൗദിയില്‍ എത്തുന്നത്. 14 വര്‍ഷമായി  അബൂ അരീഷ് ജനറല്‍ ഹോസ്പിറ്റലില്‍ ഹെഡ് നഴ്‌സായി ജോലി നോക്കുകയാണ് സ്വദേശികള്‍ ക്കൊപ്പം ഇന്ത്യന്‍ വംശജരുടെയും ഏറെ പ്രിയങ്കരിയായാണ് ഷീബ.

ഭര്‍ത്താവ് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളികള്‍ക്ക് സുപരിചിതനായ ഷീന്‍സ് ലൂക്കോസ്. രണ്ടു മക്കള്‍  വിദ്യാര്‍ത്ഥികളായ സിവര്‍ട്ട് ഷീന്‍സ്, സ്റ്റുര്‍ട്ട് ഷീന്‍സ് എന്നവരാണ് മക്കള്‍. നിരവധി ഇന്ത്യന്‍ വംശജര്‍ക്ക് ആശ്വാസം ചൊരിഞ്ഞ ഷീബ സിസ്റ്ററെ അബു അരീഷില്‍ വെച്ച് ജിസാന്‍ കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി ആദരിച്ചു.

പ്രസിഡന്റ് ഹാരിസ് കല്ലായി ഉപഹാരം സമര്‍പ്പിച്ചു. ഗഫൂര്‍ വാവുര്‍ ഖാലിദ് പട്‌ല ഷമീര്‍ അമ്പലപ്പാറ സാദിഖ് മാഷ് മങ്കട നാസര്‍ വാക്കാലൂര്‍ നജീബ് പാണക്കാട് അസീസ് ചെട്ടിപ്പടി എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisment