കൊച്ചി: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് "ശ്രീ ഗുരുജി മാധവ് സദാശിവ ഗോൾവാൾക്കർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ" എന്ന് നാമകരണം ചെയ്യുന്നതുമായി ബന്ധപെട്ടു ഉയര്‍ന്ന വിവാദങ്ങള്‍ പുതിയ തലത്തിലേക്ക് നീങ്ങുകയാണ് സോഷ്യല്‍ മീഡിയ വഴി ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുക്കുകയാണ്. രാജീവ് ഗാന്ധിയെ ആക്ഷേപിച്ച് പോസ്റ്റിട്ട ബി ജെ പി വനിതാ നേതാവ് ശോഭ സുരേന്ദ്രന് ചുട്ടമറുപടിയുമായി മഹിളാകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബാ രാമചന്ദ്രന്‍.
/sathyam/media/post_attachments/Xx0ZppTBSzxGdZK0vx4F.jpg)
രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നത് രാജീവ് ഗാന്ധിയുടെ ചരിത്ര മറിയുന്നവർക്ക് അറിയാം അദ്ദേഹം ശാസ്ത്ര സംബന്ധിയായ എല്ലാ നവീകരണ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും പ്രചോദനമായിരുന്നു എന്ന്; അതിനായി ഫണ്ടും അദ്ദേഹം നീക്കി വെച്ചിരുന്നു. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ശോഭ സുരേന്ദ്രന് മറുപടിയുമായി ഷീബ രാമചന്ദ്രന്‍ എത്തിയിരിക്കുന്നത്. ഫേസ് ബുക്കിന്‍റെ പൂര്‍ണ്ണ രൂപം. വായിക്കാം....
സ്വാതന്ത്ര സമര കാലഘട്ടത്തിൽ ഹിന്ദുക്കൾ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യരുത് എന്ന് പറഞ്ഞ / മാപ്പിനായി ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ പരമ്പരയിലെ ഗോൾവാൾക്കറുകളെ പുകഴ്ത്തി - രാജ്യത്തിന് വേണ്ടി പൊട്ടിത്തെറിച്ച രാജീവ് ഗാന്ധിയെ ആക്ഷേപിച്ച് ' കബഡി കളിച്ചിട്ടാണോ രാജീവ് ഗാന്ധി ഖേൽരത്ന എന്ന അവാർഡിന് പേര് നൽകിയത് എന്ന് ചോദിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത് കണ്ടു - അതിന് മറുപടി തരാതെ പോയാൽ പിന്നെ ഞങ്ങളെന്തിന് ഗാന്ധി ശിഷ്യരായ കോൺഗ്രസുകാരാണെന്ന് പറഞ്ഞു നടക്കണം?
രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയാണ്. യുവജനകാര്യ കായിക മന്ത്രാലയം ഇത് വർഷം തോറും നൽകുന്നു. കായിക രംഗത്തെ മികച്ച പ്രകടനത്തെ രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനുശേഷം 1991–1992 ൽ സ്ഥാപിതമായ ഈ സമിതി അന്തരിച്ച പ്രധാനമന്ത്രിക്ക് ശേഷം അവാർഡിന് നാമകരണം ചെയ്യുന്നത് പ്രധാനമായും രണ്ട് കാരണങ്ങളാൽ ആണ്.
ഒന്ന് 1982 ലെ ഏഷ്യൻ ഗെയിംസ് സംഘാടക സമിതിയിൽ അംഗമായിരുന്നു രാജീവ് ഗാന്ധി, അദ്ദേഹത്തിൻ്റെ മാസ്റ്റർ ബ്രെയിൻ ഒന്ന് കൊണ്ടു മാത്രമാണ് 1982 ഏഷ്യൻ ഗെയിംസ് വിജയിച്ചത്. 1982 ലെ ഏഷ്യൻ ഗെയിംസ് ഡൽഹിയുടെ അടിസ്ഥാന സൗകര്യങ്ങളെ പൂർണ്ണമായും മാറ്റി. 60,000 സീറ്റുകളുള്ള ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, ദില്ലിയിലെ സ്കൈലൈനിന്റെ ഒരു പ്രധാന ഭാഗമാണ്, എന്നിട്ടും കായിക, സാംസ്കാരിക പരിപാടികൾക്കായി നഗരത്തിന്റെ ഏറ്റവും ആവശ്യമുള്ള വേദി ഗെയിംസിനായി നിർമ്മിക്കപ്പെട്ടു.
നഗരത്തിലെ പ്രശസ്തമായ നിരവധി ഫ്ലൈ ഓവറുകളും റോഡുകളും അക്കാലത്ത് നിർമ്മിക്കപ്പെട്ടു. ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയം, ഗെയിംസ് വില്ലേജ്, സിരി ഫോർട്ട് ഓഡിറ്റോറിയം, കർണി സിംഗ് ഷൂട്ടിംഗ് റേഞ്ച് 1982 ലെ ഗെയിംസ് ദില്ലിയിൽ നടന്നിരുന്നില്ലെങ്കിൽ ഒരിക്കലും നിലനിൽക്കില്ല. അന്ന് ദില്ലിയിലെ ഫ്ലൈ ഓവറുകളുടെ കാഴ്ച്ച - നഗരത്തെ ഒരു അന്താരാഷ്ട്ര നഗരമായി അനുഭവപ്പെട്ടു.
വികസിത ലോക മൂലധന ഉദ്ധരണികളുമായി മത്സരിക്കുന്ന പുതിയ രൂപവുമായി ദില്ലി /ഇന്ത്യ വളരുകയായിരുന്നു. ശോഭേച്ചി തിരിച്ചറിയണം ഈ മഹത്തായ ശ്രമങ്ങളെല്ലാം വെറും - അതെ വെറും 19 മാസം കൊണ്ട് /രണ്ട് വർഷത്തിനുള്ളിൽ രാജീവിൻ്റെ മേൽനോട്ടത്തിൽ ചെയ്തതാണ്. ഒരുപക്ഷേ, അവാർഡ് സ്ഥാപനവൽക്കരിക്കപ്പെടുമ്പോൾ അദ്ദേഹത്തിന്റെ നയി ദില്ലി നൂതൻ ദില്ലി എന്ന സംഭാവന ഒഴിച്ചുകൂടാനാവാതെ ഓർമ്മപ്പെട്ടിരുന്നു എന്നതിനേക്കാൾ കായിക രംഗത്ത് ഇന്ത്യയിൽ അത്ര വിദൂര കാഴ്ച്ചപ്പാടുള്ള മറ്റൊരു വ്യക്തി ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.
മറ്റൊരു കാരണം, ഈ അവാർഡ് വർഷം തോറും യുവജനകാര്യ കായിക മന്ത്രാലയം നൽകുന്നതിനാൽ മന്ത്രാലയത്തിന് അക്കാലത്ത് മറ്റൊരു യുവനേതാവിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.. വിവിധ വശങ്ങളിൽ വളരെയധികം സംഭാവനകളുമായി പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തിന് വെറും 40 വയസ്സിൻ്റെ ചെറുപ്പമായിരുന്നു ശോഭേച്ചി -
നിങ്ങൾ പരാമർശിക്കുന്ന വയോധികൻ്റെ നാമഥേയത്തിൽ / സ്വാതത്ര സമരത്തിൽ പങ്കെടുക്കരുതെന്ന് പരസ്യ പ്രസതാവന നടത്തിയ ബ്രിട്ടീഷുകാരുടെ ഷൂ നക്കി പാരമ്പര്യ മുള്ളവരുടെ പേര് എങ്ങനെ ചോരത്തിളപ്പുള്ള/ ആരുടേയും മുന്നിൽ മുട്ടുമടക്കാത്ത ഇന്ത്യയുടെ അഭിമാനമായ യുവാക്കൾക്ക് നൽകുന്ന പുരസ്ക്കാരങ്ങൾക്ക് നൽകും എന്നുകൂടി പറയണം. രാജീവ് ഗാന്ധി എന്ന യുവ പ്രധാനമന്ത്രി / രാജ്യത്തിൻ്റെ വിവര സാങ്കേതിക വിദ്യയുടെ നവഭാരത ശില്പിയായ വ്യക്തിയേക്കാൾ എന്ത് യോഗ്യതയാണ് 'താങ്കൾ പരാമർശിച്ച ദ സോ കോൾഡ് ഷൂ ലിക്കർ കാർക്ക് ഉള്ളത് എന്ന് കൂടി മറുപടിയായി എന്നോട് പറയണം ( പരസ്യമായി ത്തന്നെ ) മെന്ന് ഷീബാ രാമചന്ദ്രന്‍ ഫേസ് ബുക്ക് കുറിപ്പിലൂടെ ആവിശ്യപെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us