നമസ്ക്കാര സമയത്ത് അടക്കാത്ത സ്ഥാപനങ്ങള്‍ മതകാര്യ പോലീസ് നേരിട്ട് വന്ന് അടപ്പിക്കില്ല.

author-image
admin
New Update

റിയാദ് : സൗദിയില്‍ അറേബ്യയില്‍ പുതിയ മതകാര്യനിയമം പ്രാബല്യത്തില്‍. പുതിയ നിയമമനുസരിച്ച് നമസ്ക്കാര സമയത്ത് അടക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ മതകാര്യപോലീസ് ഇടപെട്ട് അടപ്പിക്കില്ലായെന്ന് മതകാര്യ പോലീസ് മേധാവി ശൈഖ് അബ്ദുറഹ്മാൻ അൽസനദ് വ്യക്തമാക്കി.

Advertisment

publive-image

നമസ്‌കാര സമയത്ത് സ്ഥാപനങ്ങൾ അടക്കാത്ത പക്ഷം നിയമ ലംഘകരെ മതകാര്യ പോലീസ് ഉദ്യോഗസ്ഥൻ മൂന്നു തവണ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുത്തതിന് ശേഷവും നിയമലംഘനം തുടര്‍ന്നാല്‍ മാത്രമേ  നിയമ ലംഘകനെ കൈകാര്യം ചെയ്യുന്നതിന് പോലീസിന് റിപ്പോർട്ട് സമർപ്പിക്കുകയാണ് മതകാര്യ പോലീസ് ഉദ്യോഗസ്ഥൻ ചെയ്യേണ്ടത്. എന്ന്  പുതിയ നിയമം അനുശാസിക്കുന്നു.

ദേശീയാഘോഷ പരിപാടികളിലും മറ്റും പങ്കാളിത്തം വഹിക്കുന്നതിന് ടൂറിസം മന്ത്രാലയവുമായും മറ്റു വകുപ്പുകളുമായും മതകാര്യ പോലീസ് ധാരണാപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. ഇത്തരം പരിപാടികളിൽ മതകാര്യ പോലീസിന്റെ അധികാരവും പങ്കാളിത്തങ്ങളും പ്രവർത്തന രീതിയും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി പ്രത്യേകം നിർണയിച്ചിട്ടുണ്ട്.പഴയ നിയമത്തിലെ പലഭാഗങ്ങളിലും കാതലായ മാറ്റവും കൂടുതല്‍ മാനുഷിക മുഖവും പുതിയ നിയമത്തില്‍ വരുത്തിയിരിക്കുന്നുവെന്ന പ്രത്യേകതയും പുതിയ നിയമത്തിനുണ്ട്.

Advertisment