മതവിദ്വേഷം പരത്തുന്നവരുടെ സ്ഥാനം യുഎഇക്ക് പുറത്ത്; ഭക്ഷണം നല്‍കുന്ന രാജ്യത്തെയാണ് ഇവര്‍ കളിയാക്കുന്നതെന്ന് ഷെയ്ഖ ഹെന്റ് അല്‍ കാസമി; പ്രതികരണം ഇന്ത്യന്‍ യുവാവിന്റെ ട്വീറ്റിന്റെ പശ്ചാത്തലത്തില്‍

New Update

അബുദാബി: മതവിദ്വേഷം പരത്തുന്നവര്‍ യു.എ.യില്‍ നിന്ന് പുറത്തുപോവേണ്ടി വരുമെന്ന് രാജകുടുംബാംഗവും സാമൂഹികപ്രവര്‍ത്തകയുമായ ഷെയ്ഖ ഹെന്‍ഡ് അല്‍ കാസിമി. സൗരഭ് ഉപദ്ധ്യായ് എന്ന ഇന്ത്യന്‍ യുവാവ് തബ്ലീഗ് സമ്മേളനത്തിന്റെ പേരില്‍ വിദ്വേഷപരമായ ട്വീറ്റുകള്‍ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

Advertisment

publive-image

ഈ ട്വീറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെ ട്വിറ്ററില്‍ പങ്കുവച്ചാണ് ഷെയ്ഖ ഹെന്‍ഡ് രൂക്ഷമായി വിമര്‍ശിച്ചത്.

അധിക്ഷേപങ്ങള്‍ അവഗണിക്കാനാകില്ലെന്നും ഭക്ഷണം നല്‍കുന്ന രാജ്യത്തെയാണ് ഇത്തരക്കാര്‍ പരിഹസിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Advertisment