Advertisment

അമിത് ഷായുടെ ഹിന്ദിവല്‍കരണത്തെ എതിര്‍ക്കേണ്ടത് മലയാളിവല്‍കരണമോ പ്രാദേശികവാദമോ കൊണ്ടല്ലെന്ന് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: എല്ലാ പിഎസ്സി പരീക്ഷകളും മലയാള ഭാഷയില്‍ ആക്കിയതില്‍ തനിക്ക് വ്യത്യസ്തമായ അഭിപ്രായമാണെന്ന് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍.

Advertisment

publive-image

 

വികാരത്തിന് അടിമപ്പെട്ട് കൈയടിക്കു വേണ്ടി തീരുമാനിക്കേണ്ടതല്ല ഭാഷാവിഷയങ്ങളെന്നും അദ്ദേഹം പറഞ്ഞു.അമിത് ഷായുടെ ഹിന്ദിവല്‍കരണത്തെ എതിര്‍ക്കേണ്ടത് മലയാളിവല്‍കരണമോ പ്രാദേശികവാദമോ കൊണ്ടല്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഷിബു ബേബി ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

'ഇന്നത്തെ മാധ്യമങ്ങളിലൂടെ എല്ലാ PSC ടെസ്റ്റുകളും മലയാള ഭാഷയില്‍ ആക്കിയതായുള്ള വര്‍ത്ത കണ്ടു. നമ്മുടെ വരുംതലമുറയെ മുന്‍നിറുത്തി ചിന്തിക്കുന്പോള്‍ എനിക്ക് ഇതില്‍ വ്യത്യസ്തമായ അഭിപ്രായമാണ്.

ഗവണ്‍മെന്‍റ് അവധാനതയോടെ ഈ വിഷയത്തെ സമീപിക്കേണ്ടതാണ്. ഭാഷാവിഷയങ്ങള്‍ വികാരത്തിന് അടിമപ്പെട്ട് കയ്യടിക്കുവേണ്ടി തീരുമാനിക്കേണ്ടത് അല്ല. അമിത് ഷായുടെ ഹിന്ദിവല്‍കരണത്തെ എതിര്‍ക്കേണ്ടത് മലയാളിവല്‍കരണമോ പ്രാദേശികവാദമോ കൊണ്ടല്ല.

നമ്മുടെ വിദ്യാഭാസത്തിന് അനുസരിച്ചുള്ള ജോലിസാധ്യത വളരെ കുറച്ചു മാത്രമുള്ള സംസ്ഥാനമാണ് കേരളം. ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലും വിദശത്തുമാണ് മലയാളി ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാകുന്നത്, ആ സാഹചര്യത്തില്‍ ഇംഗ്ലീഷ് ഏറ്റവും അധികം അറിഞ്ഞിരിക്കണം, ഹിന്ദി ഉള്‍പ്പടെയുള്ള ഇതര ഭാഷകളും അറിഞ്ഞിരിക്കണം.

ഒരു ശരാശരി മലയാളിയുവത്വം ആഗ്രഹിക്കുന്നത് സര്‍ക്കാര്‍ ജോലിയാണ്. സര്‍ക്കാര്‍ ജോലിയിലേക്കുള്ള വാതായനമായി മലയാളം മാത്രം എന്നചിന്തയില്‍ നമ്മുടെ പുതുതലമുറയെ എത്തിക്കാന്‍ ഇന്നത്തെ തീരുമാനം വഴിവെക്കും.

കൂടാതെ നമ്മുടെ വിദ്യാഭ്യാസ രീതികാരണം വേണ്ടുന്ന മലയാള പഠനം സ്‌കൂള്‍ കോളേജ് തലങ്ങളില്‍ ലഭിക്കാത്ത ഒരു യുവസമൂഹം ഇപ്പോള്‍ നമ്മുടെ ഇടയില്‍ ഉണ്ട്, അവര്‍ക്ക് ഇന്നത്തെ തീരുമാനം തിരിച്ചടിയാകും, അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ മനസ്സിലാക്കി വേണ്ട തിരുത്തല്‍ നടപടികള്‍ എടുക്കണം.

നമ്മുടെ പുതുതലമുറ പരമാവധി ഭാഷകള്‍ സ്വായത്തമാക്കണം, അതിലൂടെ അവര്‍ ലോകത്ത് എവിടെപോയും ജോലി ചെയ്യാനുമുള്ള കഴിവും കരുത്തും നേടണം, അതുകൊണ്ട് ഭാഷാതീരുമാനം വൈകാരികമാകരുത് വിവേകപൂര്‍ണ്ണമാകണം.'

Advertisment