കോഴിക്കോട് ഷിഗെല്ല പടർന്നത് മരണവീട്ടിൽ വിതരണം ചെയ്ത വെള്ളത്തിലൂടെ; 52 പേർക്ക് രോഗലക്ഷണം

New Update

കോഴിക്കോട്: ഷിഗെല്ല രോഗം കോഴിക്കോട്ടെ മായനാട് കോട്ടാംപറമ്പ് മേഖലയിൽ പടർന്നു പിടിച്ചത് കുടിവെള്ളത്തിലൂടെയെന്ന് കണ്ടെത്തൽ. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ പ്രാഥമിക പഠന റിപ്പോർട്ടിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. പ്രാഥമിക റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫിസർക്കും കോർപറേഷൻ ആരോഗ്യ വിഭാഗത്തിനും സമർപ്പിച്ചു.

Advertisment

publive-image

ഷിഗെല്ല രോഗം ബാധിച്ചു മരിച്ച പതിനൊന്നുകാരന്റെ മരണാനന്തരച്ചടങ്ങിൽ വിതരണം ചെയ്ത വെള്ളത്തിലൂടെയാണു രോഗം പടർന്നതെന്നാണു കണ്ടെത്തൽ. അതേസമയം കോട്ടാംപറമ്പ് മേഖലയിൽ ഷിഗെല്ല ബാക്ടീരിയ എങ്ങനെ എത്തിയെന്ന് കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് ഒരാഴ്ചയോളം തുടർപഠനം നടത്തും.

ഷിഗെല്ല സോനി ഇനത്തിൽ പെട്ട ബാക്ടീരിയയാണു രോഗത്തിനു കാരണം. ഇതിന്റെ അളവു കൂടുമ്പോഴാണു കൂടുതൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത്. കോട്ടാംപറമ്പിൽ 11 വയസ്സുകാരൻ മരിച്ചതു ഷിഗെല്ല ബാക്ടീരിയ മൂലമാണെന്ന കണ്ടെത്തലിനു പിന്നാലെയാണ് 6 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചത്. മരിച്ച കുട്ടിയുടെ സംസ്കാരത്തിൽ പങ്കെടുത്തവരായിരുന്നു 6 പേരും.

shigella virus
Advertisment