ശിഹാബ് നടന്നുതുടങ്ങി, 280 ദിവസത്തെ ഹജ്ജ് യാത്രയ്ക്ക്‌, ആദ്യദിനം പരപ്പനങ്ങാടി പള്ളിയില്‍ തങ്ങി

author-image
Charlie
Updated On
New Update

publive-image

കോട്ടയ്ക്കല്‍: പ്രാര്‍ഥനയോടെ ശിഹാബ് പുണ്യയാത്ര തുടങ്ങി. വ്യാഴാഴ്ച സുബ്ഹി നമസ്‌കാരത്തിനുശേഷം ദു ആ ചൊല്ലി, ഉറ്റവരോടെല്ലാം യാത്രപറഞ്ഞ് നടത്തം തുടങ്ങിയ ശിഹാബിന് ഇനി ഒറ്റ ലക്ഷ്യമേയുള്ളൂ -അടുത്ത ഹജ്ജിനുമുമ്പ് മക്കയിലെത്തുക. 29-കാരനായ ശിഹാബ് മക്കയിലേക്ക് കാല്‍നടയായിപ്പോകുന്നതിന് ഒരുങ്ങുന്നതിനെപ്പറ്റി മേയ് 21-ന് വാര്‍ത്തനല്‍കിയിരുന്നു.

Advertisment

വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടന്‍ തറവാട്ടില്‍നിന്ന് ശിഹാബ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇറങ്ങിയത്. കുറച്ചുദൂരം നാട്ടുകാരും ബന്ധുക്കളും ശിഹാബിനെ അനുഗമിച്ചു. പിന്നെ സലാം പറഞ്ഞു പിരിഞ്ഞു. അത്യാവശ്യസാധനങ്ങള്‍ മാത്രമേ ശിഹാബിന്റെ കൈയിലുള്ളൂ. ഭക്ഷണവും അന്തിയുറക്കവും വഴിയരികിലെ പള്ളികളിലും മറ്റുമാകും.

രാത്രി പരപ്പനങ്ങാടിയില്‍ ആദ്യദിനത്തിലെ യാത്ര സമാപിച്ചു. പരപ്പനങ്ങാടി ജുമാമസ്ജിദില്‍ തങ്ങിയശേഷം വെള്ളിയാഴ്ച വീണ്ടും യാത്ര ആരംഭിക്കും. ദിവസവും 25 കിലോമീറ്ററെങ്കിലും നടക്കുമെന്ന് ശിഹാബ് പറഞ്ഞു. നാട്ടില്‍നിന്ന് മക്കയിലേക്ക് 8640 കിലോമീറ്ററുണ്ട്. യാത്രയ്ക്ക് 280 ദിവസമെടുക്കും. അടുത്തവര്‍ഷത്തെ ആണു ലക്ഷ്യം.

Advertisment