ഭര്‍ത്താവിന്റെ ബിസിനസിനെക്കുറിച്ച് അറിവോ പങ്കോ ഉണ്ടോ? നീലച്ചിത്ര നിര്‍മാണ കേസില്‍  ശില്‍പ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു, വീട്ടില്‍ പരിശോധന

author-image
ഫിലിം ഡസ്ക്
New Update

മുംബൈ : നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ രജ്കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു. കുന്ദ്രയുടെ സ്ഥാപനമായ വിയാന്‍ ഇന്‍ഡസ്ട്രീസുമായുള്ള ബന്ധമാണ് പൊലീസ് ശില്‍പയെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിച്ചത്. ഭര്‍ത്താവിന്റെ ബിസിനസിനെക്കുറിച്ച്  അറിവോ പങ്കോ ശില്‍പ്പഷെട്ടിയ്ക്ക് ഉണ്ടോയെന്നാണ്‌ പൊലീസ് പ്രധാനമായും പരിശോധിച്ചത്.

Advertisment

publive-image

വെള്ളിയാഴ്ച വൈകീട്ട് മുബൈ നഗരത്തിലെ ജുഹുവിലെ അവരുടെ വീട്ടിലെത്തിയായിരുന്നു മൊഴി രേഖപ്പെടുത്തിയത്. വീട്ടില്‍ പരിശോധന നടത്തിയ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ലാപ്‌ടോപ്പ് പിടിച്ചെടുത്തിട്ടുണ്ട്.

നേരത്തെ വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടറായിരുന്നു ശില്‍പ ഷെട്ടി. എന്നാല്‍ പിന്നീട് ഈ സ്ഥാനം അവര്‍ രാജിവച്ചിരുന്നു. വിയാന്‍ ഇന്‍ഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നെന്നാണ് പൊലീസ് നിഗമനം.

 

shilpa shetty
Advertisment