29
Thursday September 2022

‘രണ്ട് പേര്‍ ഒന്നിച്ച്‌ ജീവിക്കുന്നതും പ്രണയിക്കുന്നതും സെക്സിനും കുഞ്ഞുങ്ങളെ ഉണ്ടാക്കാനും മാത്രമല്ല; അവരെ അവരുടെ പാട്ടിന് വിടണം; ഇല്ലെങ്കില്‍ കാലാകാലം ചൊറിഞ്ഞോണ്ടിരിക്കേണ്ടിവരും’; കുറിപ്പ്

Charlie
Wednesday, June 1, 2022

തിരുവനന്തപുരം: ആദിലയ്ക്കും നൂറയ്ക്കും പിന്തുണയുമായി ഡോ. ഷിംന അസീസ്. സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിന് പന്നാലെയുള്ള സമൂഹ്യ മാധ്യമങ്ങളിലെ മോശം കമന്റുകളോട് പ്രതികരിച്ചാണ് ഷിംന രം​ഗത്തെത്തിയിരിക്കുന്നത്. ആദിലയുടെയും നൂറയുടെയും ഇഷ്ടമൊക്കെ ആ വ്യക്തികളുടെ തീരുമാനമാണെന്നും അവരെ അവരുടെ പാട്ടിന് വിടണമെന്നും ഷിംന പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റ്ലൂടെയായിരുന്നു ഷിംന അസീസിന്റെ പ്രതികരണം.

കുറിപ്പ്:

‘സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ ഒരുമിച്ച്‌ ജീവിക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയ വാര്‍ത്ത കണ്ടു. വളരെ സന്തോഷം. ഇനി അവരെ അവരുടെ പാട്ടിന് വിടേണ്ടതാണ്. അതിന് പകരം കമന്റില്‍ തെറിവിളി, ആഭാസം പറച്ചില്‍, അവര്‍ തമ്മിലുള്ള സെക്സിന്റെ വര്‍ണന എന്തൊക്കെ സൈസ് ഞെരമ്ബുരോഗികളാണോ.

ഒരു വ്യക്തിക്ക് ആരോടാണ് ലൈംഗിക ആകര്‍ഷണമോ പ്രണയമോ തോന്നുന്നത് എന്നതാണ് ആ വ്യക്തിയുടെ സെക്ഷ്വല്‍ ഓറിയന്റേഷന്‍. ഒരു വ്യക്തിക്ക് ലൈംഗിക ആകര്‍ഷണം തോന്നുന്നത് മറ്റൊരു ജെന്‍ഡറില്‍പ്പട്ടെ വ്യക്തിയോടാണെങ്കില്‍ അതിനെ ഹെട്രോസെക്ഷ്വാലിറ്റി എന്ന് പറയും. സ്ത്രീക്ക് പുരുഷനോട് ആകര്‍ഷണം തോന്നുന്നതും, പുരുഷന് സ്ത്രീയോട് ആകര്‍ഷണം തോന്നുന്നതുമൊക്കെ ഇതിന് ഉദാഹരണമാണ്. നമ്മുടെ സമൂഹത്തില്‍ ഭൂരിപക്ഷം വ്യക്തികളുടേയും സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഇതാണ്.

അങ്ങനെ ഭൂരിപക്ഷം പേരുടേയും സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഹെട്രോസെക്ഷ്വലാണ് എന്നതുകൊണ്ട് ഇത് മാത്രമാണ് ശരി എന്നല്ല. ഒരേ ജെന്‍ഡറിലുള്ള വ്യക്തിയോട് ലൈംഗിക ആകര്‍ഷണം തോന്നുന്നതാണ് സ്വവര്‍ഗലൈംഗികത അഥവാ ഹോമോസെക്ഷ്വാലിറ്റി. ഇതില്‍ സ്ത്രീകളോട് മാത്രം ലൈംഗിക ആകര്‍ഷണം തോന്നുന്ന സ്ത്രീയെ ലെസ്‌ബിയന്‍ എന്നും, പുരുഷന്മാരോട് മാത്രം ലൈംഗിക ആകര്‍ഷണം തോന്നുന്ന പുരുഷനെ ഗേ എന്നുമാണ് പറയുക.

ഇതല്ലാതെ വേറെയും സെക്ഷ്വല്‍ ഓറിയന്റേഷനുകളുമുണ്ട്. ഇതില്‍ ഏത് സെക്ഷ്വല്‍ ഓറിയന്റേഷനാണ് ഒരു വ്യക്തിക്കുള്ളത് എങ്കിലും അത് തികച്ചും സാധാരണമാണ്. അല്ലാതെ ഒരു സെക്ഷ്വല്‍ ഓറിയന്റേഷന്‍ മാത്രം ശരിയും മറ്റുള്ളവ തെറ്റും ആവുന്നില്ല,’ ഷിംന പറഞ്ഞു.

ഇവിടെ പ്രായപൂര്‍ത്തിയായവര്‍ എങ്ങനെ ജീവിക്കണമെന്ന് ജഡ്ജ് ചെയ്ത് മാര്‍ക്കിടാന്‍ ആരെയും ആരും ഏര്‍പ്പാടാക്കിയിട്ടില്ല. പിന്നെ, രണ്ട് പേര്‍ ഒന്നിച്ച്‌ ജീവിക്കുന്നതും പ്രണയിക്കുന്നതും സെക്സിനും കുഞ്ഞുങ്ങളെ ഉണ്ടാക്കാനും മാത്രമല്ല. ഏത് ജെന്‍ഡറില്‍ പെട്ടവരായാലും ‘പങ്കാളികള്‍’ പങ്ക് വെക്കുന്നവരാണ്.

അത് സുഖവും ദുഃഖവും വേറെ പലതുമാകാം. അതവരുടെ സൗകര്യം, കമന്റിടുന്നോരുടെ ചെലവിലൊന്നുമല്ലല്ലോയെന്നും ഷിംന ചോദിച്ചു

ആദിലയുടെയും നൂറയുടെയും ഇഷ്ടമൊക്കെ ആ വ്യക്തികളുടെ തീരുമാനമാണ്. അതിലെ എല്ലാ വശങ്ങളും അവരായിട്ട് അനുഭവിച്ചോളും. അതിന് ടെന്‍ഷനാവാണ്ട് നമ്മള്‍ നമ്മുടെ കാര്യം നോക്കിയാല്‍ മതി. ഇല്ലെങ്കില്‍? കാലാകാലം സ്വസ്ഥതയില്ലാതെ ഇങ്ങനെ ചൊറിഞ്ഞോണ്ട് ജീവിക്കാമെന്നും അവര്‍ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

അതേസമയം ആലുവ സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ച്‌ ജീവിക്കാന്‍ അനുമതി നല്‍കി കേരള ഹൈക്കോടതി. ആലുവ സ്വദേശിനിയായ ആദില നസ്‌റിന്റെ അപേക്ഷ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍. പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

തടഞ്ഞ് വച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച്‌ ഒന്നിച്ച്‌ ജീവിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആലുവ സ്വദേശിയായ ആദില നസ്രിന്‍ നിയമസഹായം തേടി കോടതിയെ സമീപിച്ചത്. തനിക്കൊപ്പം താമസിക്കാന്‍ താല്‍പ്പര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയി തടവില്‍ ഇട്ടെന്നായിരുന്നു ലെസ്ബിയന്‍ പ്രണയിനിയുടെ പരാതി. ആദില പൊലീസിലും പരാതി നല്‍കിയിരുന്നു.

ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശിനിയായ ഫാത്തിമ നൂറയാണ് ആദിലയുടെ പങ്കാളി. ഫാത്തിമ നൂറയെ ആദില നസ്‌റിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ചു ജീവിക്കുന്നതിനു വിലക്കില്ലെന്നു വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് വിനോദ് ചന്ദ്രന്റേതാണ് നടപടി. ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഹൈക്കോടതി തീര്‍പ്പാക്കി.

തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ ഫാത്തിമ നൂറയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച്‌ പിടിച്ചുകൊണ്ടു പോയെന്നും കാണാനില്ലെന്നുമായിരുന്നു ആദിലയുടെ പരാതി. പിന്നാലെ ഇന്നു രാവിലെ ഫാത്തിമ നൂറയെ കാണാനില്ലെന്നു കാണിച്ച്‌ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുകയായിരുന്നു.

രാവിലെ തന്നെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, പെണ്‍കുട്ടിയെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കാന്‍ ബിനാനിപുരം പൊലീസിനു നിര്‍ദേശം നല്‍കി. തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയുമായി ഹൈക്കോടതിയിലെത്തി. ഈ സമയം പരാതിക്കാരിയായ ആദിലയെയും കോടതിയില്‍ വിളിച്ചു വരുത്തി. ചേംബറില്‍വച്ചു സംസാരിച്ച്‌ ഇരുവരെയും ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായതിനാല്‍ ഇഷ്ടാനുസരണം ജീവിക്കാമെന്ന് കോടതി ഇരുവരെയും അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ആലുവ സ്വദേശിനിയായ ആദില നസ്‍റിനും താമരശേരി സ്വദേശിനിയായ നൂറയും ഒരുമിച്ചു ജീവിക്കണമെന്ന ആവശ്യവുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. സ്വവര്‍ഗാനുരാഗികളായ ഇരുവരെയും ഒരുമിച്ചു ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്നായിരുന്നു പരാതി.

സൗദിയിലെ പഠനത്തിനിടെയാണ് 22 വയസ്സുകാരിയായ ആദില നസ്റിന്‍ താമരശേരി സ്വദേശിനിയായ 23 വയസ്സുകാരി നൂറയുമായി പ്രണയത്തിലാവുന്നത്. സ്വവര്‍ഗാനുരാഗം വീട്ടിലറിഞ്ഞതു മുതല്‍ എതിര്‍പ്പായി. കേരളത്തില്‍ മടങ്ങിയെത്തിയിട്ടും ഇരുവരും പ്രണയം തുടര്‍ന്നു. സമാനജീവിതം നയിക്കുന്നവരെക്കുറിച്ച്‌ പഠിച്ചു. ഒടുവില്‍ ഒന്നിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചു.

ഈ മാസം 19ന് ആദില കോഴിക്കോടെത്തി താമരശേരിക്കാരിയെ കണ്ടുമുട്ടി. ഇരുവരും ആദ്യം കോഴിക്കോട് തന്നെയുള്ള സംരക്ഷണ കേന്ദ്രത്തിലായിരുന്നു. അവിടെ ബന്ധുക്കള്‍ തിരഞ്ഞെത്തിയതോടെ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇതിനിടെ, താമരശേരിയില്‍നിന്ന് ബന്ധുക്കളെത്തി നൂറയെ ബലമായി പിടിച്ചുകൊണ്ടുപോയി. തന്റെ മാതാപിതാക്കളും അവര്‍ക്കൊപ്പം നിന്നതായി ആദില പറഞ്ഞു. കോടതിയില്‍ ഹാജരാക്കുമെന്ന് പറഞ്ഞാണ് കൊണ്ടുപോയതെങ്കിലും ഹാജരാക്കാതിരുന്നതോടെയാണ് ആദില നിയമസഹായം തേടിയത്.

More News

ഇന്ന് സെപ്തംബര്‍ 29 ലോക ഹൃദയദിനമാണ്. ഹൃദ്രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ഇന്ത്യയിലടക്കം വര്‍ധിക്കുന്നതായി വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ ആളുകള്‍ക്കിടയില്‍ കൂടുതല്‍ അവബോധമുണ്ടാകേണ്ടത് ഏറെ ആവശ്യമാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരിലും ഹൃദ്രോഗം മൂലമുള്ള മരണം വര്‍ധിച്ചുവരുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. ഇവയില്‍ ചിലതിനെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കില്ല. പാരമ്പര്യ- ജനിതക ഘടകങ്ങള്‍, പ്രായം, പാരിസ്ഥിതിക ഘടകങ്ങള്‍ അല്ലെങ്കില്‍ മറ്റ് ജീവിതസാഹചര്യങ്ങള്‍ എന്നിവയിലൊന്നും  മാറ്റങ്ങള്‍ വരുത്താൻ നമുക്ക് സാധിക്കില്ല. എന്നാല്‍ നമുക്ക് മാറ്റം […]

ഗായികയും നടിയുമാണ് അഭിരാമി സുരേഷ്. ​ഗായിക അമൃത സുരേഷിന്റെ അനുജത്തി കൂടിയാണ് അഭിരാമി. ഇരുവരും ചേർന്ന് നടത്തുന്ന സം​ഗീത പരിപാടികൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. ബി​ഗ് ബോസ് സീസൺ മൂന്നിൽ മത്സരാർത്ഥികളായി എത്തിയും ഇരുവരും തിളങ്ങി. കഴിഞ്ഞ ദിവസം തനിക്കും കുടുംബത്തിനും എതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ‌ പ്രതികരണവുമായി അഭിരാമി രം​ഗത്തെത്തിയിരുന്നു. കുറച്ച് കാലങ്ങളായി കുടുംബത്തിലെ എല്ലാവരും കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്ന് ഫേസ്ബുക്ക് ലൈവിൽ അഭിരാമി പറഞ്ഞു. ഈ വീഡിയോയ്ക്കും വൻ വിമർശനങ്ങളാണ് ഉയരുന്നതെന്ന് താരം പിന്നാലെ […]

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസമാണ് അയോധ്യയിലെ ‘ലതാ മങ്കേഷ്‌കർ ചൗക്ക്’ ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ ഇതിഹാസ ​ഗായിക ലതാ മങ്കേഷ്കറിന്റെ 93-ാം ജന്മദിനത്തോടനുബന്ധിച്ച് 40 അടി നീളമുള്ള ഒരു ഭീമൻ ‘വീണ’യാണ് സമർപ്പിച്ചത്. എന്നാൽ കോടികൾ മുടക്കി വീണ സ്ഥാപിക്കുമ്പോൾ അയോദ്ധ്യയിലെ തന്നെ ഒരു പ്രൈമറി സ്കൂളിൽ കുട്ടികളുടെ ഉച്ചഭക്ഷണം ഉപ്പും ചോറുമാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇതിനെ വിമർശിച്ചുകൊണ്ടുള്ള നടൻ പ്രകാശ് രാജിന്റെ ട്വീറ്റാണ് ശ്രദ്ധേയമാവുന്നത്. ട്വീറ്റിനെ […]

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കുളള ജാമ്യത്തിന് കടുത്ത ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കും സര്‍ക്കാരിനും ഉണ്ടായ നാശനഷ്ടങ്ങള്‍ക്കു പരിഹാരമായി പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ വിവിധ കോടതികളില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുല്‍ സത്താറിനെ പ്രതി ചേര്‍ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ത്താലിലും ബന്ദിലും ജനങ്ങള്‍ക്കു ജീവിക്കാന്‍ […]

സെപ്റ്റംബർ 30-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള സാനിയയുടെ പുതിയ ലുക്കിലെ ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. മിനി സ്കർട്ട് ടോപ്പ് ധരിച്ചാണ് സാനിയ എത്തിയത്. രോഹിത്ത് രാജ് ആർ, റഹൂഫ് കെ എന്നിവരാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നിവിൻ പൊളിയാണ് സിനിമയിലെ നായകൻ. പതിനാറാം വയസ്സിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. എഞ്ചിനീയറിംഗ് കോളേജ് പശ്ചാത്തലമാക്കി ഇറങ്ങിയ ക്വീൻ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികയായി അഭിനയിച്ചത്. സിനിമ തിയേറ്ററുകളിൽ […]

കൊച്ചി: കേരളസമൂഹത്തിൽ മയക്കുമരുന്നിൻ്റെ ഉപയോഗം ഭയാനകമായ രീതിയിൽ വർദ്ധിച്ചിരിക്കുന്നു. ഇതിന് അടിമപ്പെടുന്നവരിൽ പെൺകുട്ടികളടക്കം സ്കൂൾ-കോളെജ് വിദ്യാർഥികളുമുണ്ട്. ഈ സാമൂഹിക തിന്മയ്ക്കെതിരെ പ്രതികരിക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. മാത്രമല്ല, വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള മയക്കുമരുന്ന് കടത്ത് തടയാനും കഴിയുന്നില്ല. കേരള യുവതയുടെ ജീവിതത്തെ തകർക്കുകയും കുറ്റകൃത്യങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യുന്ന ഈ വിപത്തിനെ തടയാൻ പൊതുസമൂഹം അടിയന്തിരമായി ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രസ്തുത സാഹചര്യത്തിൽ ന്യൂമാൻ അസ്സോസിയേഷന്‍ “മയക്കുമരുന്ന് ദുരുപയോഗം യുവജനങ്ങളിൽ” എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ […]

ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പായി. എല്ലാ കേസുകളും പിന്‍വലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികള്‍ അവസാനിപ്പിച്ചതായും ബിഹാര്‍ സ്വദേശിനി വ്യക്തമാക്കുകയും ചെയ്തു കഴിഞ്ഞു. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറിയെന്നാണ് പുറത്തു വരുന്ന വിവരം.  പണം കൈമാറിയ വിവരം ബിനോയ് കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് കേസിൻ്റെ കാര്യത്തിൽ തീരുമാനമായത്. അതേസമയം 80 ലക്ഷം രൂപയല്ല കെെമാറിയതെന്നും അതിൽ കൂടുതലുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. യുവതിക്ക് പണം നൽകിയതിൻ്റെ രേഖകൾ […]

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫർ ചിത്രീകരണം പൂർത്തിയായി. 79 ദിവസത്തെ ചിത്രീകരണത്തിനു ശേഷം സെപ്റ്റംബർ 29ന് പുലർച്ചെ രണ്ട് മണിക്ക് ചിത്രീകരണം പൂർത്തിയാക്കി. 65 ദിവസത്തോളമായിരുന്നു സിനിമയിൽ മമ്മൂട്ടിയുടെ ചിത്രീകരണം നീണ്ടുനിന്നത്. ഈ അടുത്ത കാലത്ത് ഇറങ്ങുന്ന മമ്മൂട്ടിയുടെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് ആർ.ഡി. ഇലുമിനേഷൻസ് ആണ്. ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് എന്ന ടാഗ്‌ലൈനിൽ ഇറങ്ങുന്ന ഈ ആക്‌ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. […]

തിരുവനന്തപുരം: മുഖ്യമന്ത്രി കണ്ണൂർ വിസി നിയമനത്തിൽ ഇടപെട്ടിട്ടില്ലെന്ന് പ്രോസിക്യൂഷൻ. വിസി നിയമനത്തിന് സ്വതന്ത്ര ചുമതലയില്ലാത്ത ഗവർണറെ എന്തിന് സ്വാധീനിക്കണമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. എന്നാൽ സ്വന്തം ജില്ലാക്കാരനായി മുഖ്യമന്ത്രി ഇടപെട്ടെന്ന് ഹർജിക്കാരനായ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല കോടതിയിൽ പറഞ്ഞു. കേസ് ഒക്ടോബർ 22ലേക്ക് മാറ്റി. കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനായി മുഖ്യമന്ത്രി സമ്മർദം ചെലുത്തിയെന്ന് ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാമക്കാല ഹർജി നൽകിയത്.

error: Content is protected !!