സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേളയില്‍ അവഗണന, കഴിവുള്ളവരെ അവഗണിക്കുന്നതിന്റെ വേദന കുറുപ്പിനെ മാറ്റിനിര്‍ത്തിയപ്പോള്‍ മനസിലായില്ലേ, ദുല്‍ഖറിനോട് ചോദ്യവുമായി ഷെെന്‍ ടോം ചാക്കോ

author-image
Charlie
Updated On
New Update

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രമാണ് കുറുപ്പ്. ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേളയില്‍ അവഗണന നേരിട്ടിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷെെന്‍ ടോം ചാക്കോ.

Advertisment

കഴിവുള്ളവരെ അഗണിക്കുന്നതിന്റെ വേദന കുറുപ്പിനെ പുരസ്‌കാരത്തില്‍ പരിഗണിക്കാതിരുന്നപ്പോള്‍ മനസിലായിട്ടുണ്ടാകുമല്ലോ എന്ന് ദുല്‍ഖറിനോടായി ഷെെന്‍ ടോം ചോദിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ദുല്‍ഖറിന്റെ മറുപടി പ്രതീക്ഷിക്കുന്നുവെന്നും ഷെെന്‍ കുറിച്ചു.

തന്റെ പുതിയ ചിത്രമായ 'അടി'യുടെ വിശേഷങ്ങള്‍ പങ്കുവച്ചുള്ള കുറിപ്പിലാണ് ഷൈന്‍ ഇക്കാര്യം പറഞ്ഞത്. ദുല്‍ഖറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് 'അടി'. പ്രശോഭ് വിജയനാണ് സംവിധായകന്‍.

ഷൈന്‍ ടോം ചാക്കോയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

''എന്റെ പ്രിയ സുഹൃത്ത് ദുല്‍ഖര്‍ സല്‍മാന്,

നിറഞ്ഞ മനസോടെയാണ് ഞാന്‍ ഈ സിനിമ ചെയ്‌തത്. അത് തിയറ്ററില്‍ കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ധ്രുവന്റെയും അഹാനയുടെയും മികച്ച പ്രകടനം ഈ ചിത്രത്തില്‍ കാണാം. പിന്നെ രതീഷിന്റെ ഗംഭീര എഴുത്തും. കഴിവുള്ളവരെ കണ്ടില്ലെന്ന് നടിക്കുന്നതിന്റെ വേദന താങ്കള്‍ക്ക് അറിയാമല്ലോ, ചലച്ചിത്ര പുരസ്‌കാര ജൂറി നമ്മുടെ കുറിപ്പിനെ ഒഴിവാക്കിയത് പോലെ. എന്റെ സുഹൃത്തില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു.

 

 

 

 

Advertisment