യുഎസ് കപ്പലായ 'ബോണ്‍ഹോം റിച്ചാര്‍ഡി'ല്‍ തീപിടിത്തം; 18 നാവികര്‍ക്ക് പരിക്ക്; വീഡിയോ

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

സാന്‍ ഡിയാഗോ: യുഎസ് നേവിയുടെ കപ്പലായ 'ബോണ്‍ഹോം റിച്ചാര്‍ഡി'ല്‍ വന്‍ തീപിടിത്തം. 18 നാവികര്‍ക്ക് പരിക്കേറ്റു. സാന്‍ ഡിയാഗോയിലെ തുറമുഖത്ത് വച്ചാണ് തീ പിടിത്തമുണ്ടായത്. അപകടകാരണം വ്യക്തമല്ല.

Advertisment

പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 8.30നാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ് 18 നാവികരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

തീ പിടിത്ത സമയത്ത് 160-ഓളം നാവികര്‍ കപ്പലിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തകര്‍ വളരെ പെട്ടെന്ന് സ്ഥലത്തെത്തിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

Advertisment