/sathyam/media/post_attachments/wTBmVqowXOMzXw6QTEl5.jpg)
ബെംഗളൂരു: പുറത്ത് സ്പര്‍ശിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച് കര്‍ണാടക പിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ മുന്നില്‍വെച്ചായിരുന്നു സംഭവം. ദൃശ്യങ്ങള്‍ പകര്‍ത്തി എന്നറിഞ്ഞ ശിവകുമാര്‍ അവ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു.
മാണ്ഡ്യയില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിചരിക്കുന്നുണ്ട്. സാമൂഹ്യ അകലം പാലിക്കാത്തതിനാലാണ് താന്‍ അത്തരത്തില്‍ പ്രതികരിച്ചതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.
Karnataka CONgress President @DKShivakumar SLAPS his party worker in full public view.
— C T Ravi ?? ಸಿ ಟಿ ರವಿ (@CTRavi_BJP) July 10, 2021
If this is how the "former shishya" of Kotwal Ramachandra treats his party worker, one can imagine what he would do with Others.
Have you given DKS the "licence for violence", @RahulGandhi? pic.twitter.com/JuuSBsALwG
സംഭവത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് സി.ടി. രവി രംഗത്തെത്തി. കോട്‌വാള്‍ രാമചന്ദ്രയുടെ പഴയ ശിഷ്യനായ ശിവകുമാര്‍ എങ്ങനെയാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് ഇടപെടുന്നതെന്ന് ഈ സംഭവത്തിലൂടെ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ശിവകുമാറിന് അക്രമം കാണിക്കാനുള്ള അനുമതി രാഹുല്‍ ഗാന്ധി നല്‍കിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us