തന്റെ പേര് കൈയില്‍ പച്ചകുത്തിയ ആരാധകനെ നേരിട്ട് കണ്ട് ഷംനാ കാസിം

ഉല്ലാസ് ചന്ദ്രൻ
Thursday, February 13, 2020

പ്രിയ താരങ്ങളുടെ പേരുകളോ ചിത്രങ്ങളോ ആരാധകര്‍ ശരീരത്തില്‍ പച്ചകുത്താറുണ്ട്. നടി ഷംനാ കാസിന്റെ പേരാണ് ഇംഗ്ലിഷില്‍ ആരാധകന്‍ തന്റെ കൈയില്‍ പച്ചകുത്തിയത്. ആരാധകനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

അമൃതാ ടി.വിയുടെ ‘സൂപ്പര്‍ ഡാന്‍സര്‍’ പരിപാടിയിലൂടെ വന്ന് 2004-ല്‍ ‘എന്നിട്ടും’ എന്ന മലയാളചിത്രത്തില്‍ നായികയായ നടിയാണ് ഷംന. ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

‘ശ്രീ മഹാലക്ഷ്മി’ എന്ന തെലുങ്ക് ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. ‘മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട്’ എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചു.

×