പാ​ല​ക്കാ​ട്: ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ​തി​രേ പ​ര​സ്യ വി​മ​ര്‍​ശ​ന​വു​മാ​യി ശോ​ഭ സു​രേ​ന്ദ്ര​ന്. പാ​ര്‍​ട്ടി പു​ന​സം​ഘ​ട​ന​യി​ല്‍ അ​തൃ​പ്തി​യു​ണ്ടെ​ന്നും ഇ​ക്കാ​ര്യം ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു​വെ​ന്നും ശോ​ഭ വ്യ​ക്ത​മാ​ക്കി.
പാ​ര്‍​ട്ടി പ്ര​ശ്ന​ങ്ങ​ളി​ല്‍ പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നി​ല്ല. ത​നി​ക്ക് ഒ​ന്നും ഒ​ളി​ച്ചു​വ​യ്ക്കാ​നി​ല്ല. ദേ​ശീ​യ ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോള്‍ ത​ന്റെ അ​നു​വാ​ദം ചോ​ദി​ക്കാ​തെ​യാ​ണ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റാ​ക്കി​യ​തെ​ന്നും ശോ​ഭ വ്യ​ക്ത​മാ​ക്കി.
കെ.​സു​രേ​ന്ദ്ര​നെ സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദി​വി​യി​ല്‍ എ​ത്തി​ച്ച പു​ന​സം​ഘ​ട​ന​യ്ക്ക് ശേ​ഷം ശോ​ഭ രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മ​ല്ലാ​തി​രു​ന്ന​ത് വാ​ര്‍​ത്ത​യാ​യി​രു​ന്നു.