വിദ്യാർത്ഥികൾക്കൊപ്പം ചുവടുവയ്ച്ച് ശോഭന

ഫിലിം ഡസ്ക്
Monday, May 3, 2021

അഭിനേത്രിയാണെങ്കിലും ആത്മാവിൽ നിറയെ നൃത്തം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ശോഭന. എന്തിനെയും നൃത്തത്തിലൂടെ പ്രകടിപ്പിക്കാനാണ് ശോഭന ശ്രമിക്കാറുള്ളത്.

കലാർപ്പണ എന്ന നൃത്തവിദ്യാലയവുമായി ചെന്നൈയിൽ തിരക്കിലാണ് ശോഭന. സിനിമയിൽ നിന്നും അകന്നു നിന്ന നാളുകളിൽ പോലും നൃത്തം കൈവിട്ടില്ല താരം. ഇപ്പോഴിതാ, കലാർപ്പണയിലെ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവയ്ക്കുകയാണ് ശോഭന. നടി തന്നെയാണ് വിഡിയോ പങ്കുവെച്ചത്.

ലോക്ക് ഡൗൺ എല്ലാവരെയും തളർത്തിയപ്പോൾ നൃത്തത്തിലൂടെ സജീവമാകുകയായിരുന്നു ശോഭന. ദൈനംദിന ജോലികളിൽ പോലും നൃത്തം ഉൾപ്പെടുത്തുകയും അതുവഴി സന്തോഷം കണ്ടെത്തുകയുമായിരുന്നു താരം.

×