ന്യൂയോർക്കില്‍ കൊറോണ ബാധിച്ച് മരിച്ച 21 കാരന്‍ വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചത് 4 ദിവസം മുന്‍പ്. അവസാനമായി നാട്ടിലെത്തിയത് 3 വര്‍ഷം മുന്‍പ്

New Update

publive-image

ന്യൂയോർക്ക് ∙ വെറും 4 ദിവസം മുന്‍പാണ് ഷോൺ എസ്. ഏബ്രഹാം എന്ന കൊമേഴ്സ് വിഭാഗം മൂന്നാം വർഷ വിദ്യാർഥിക്ക് കൊറോണ സ്ഥിരീകരിച്ചത്. അത് മരണത്തിലേയ്ക്ക് എത്തുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. പക്ഷേ അപ്രതീക്ഷിതമായി ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഷോൺ മരണത്തിനു കീഴടങ്ങി  .

Advertisment

അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫോമയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ കടപ്ര വളഞ്ഞവട്ടം വലിയ പറമ്പിൽ തൈക്കടവിൽ സജി ഏബ്രഹാമിന്റെ മകനായ ഷോൺ എസ്.ഏബ്രഹാം (21) ആണ് ഇന്ന് കോവിഡ് 19 ബാധിച്ച് മരണത്തിനു കീഴടങ്ങിയത് . ന്യൂയോർക്കിലെ എൽമണ്ടിൽ സ്ഥിര താമസക്കാരായിരുന്നു.

മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി വടക്കേക്കര വീട്ടിൽ സോളി ഏബ്രഹാമാണ് മാതാവ്. സ്നേഹ, ഷാന എന്നിവർ സഹോദരിമാരാണ്. കഴിഞ്ഞ 25 വർഷക്കാലത്തോളമായി ഷോണിന്റെ കുടുംബം അമേരിക്കയിൽ സ്ഥിര താമസമാണ്. മൂന്നു വർഷം മുമ്പാണ് ഷോൺ അവസാനമായി നാട്ടിലെത്തിയത്. സംസ്കാരം ന്യൂയോർക്കിൽ നടക്കും. കുടുംബത്തിൽ മറ്റാർക്കും തന്നെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.

us news
Advertisment