അവര്‍ക്ക് ഭ്രാന്താണ്. എന്റെ വാഹനം ആര്‍ക്കും പരിശോധിക്കും. എനിക്കെന്താ ഭ്രാന്താണോ, ഒരു സ്ഥാനാര്‍ത്ഥിയുടെ വാഹനവ്യൂഹത്തിന് നേരെ വണ്ടിയിടിച്ച് കയറ്റാന്‍. എന്റെ അപ്പന്‍ മത്സരിക്കുമ്പോള്‍ അത് ദോഷമായിട്ട് വരുമോ, ഗുണമാകുമോ? ഞാനൊരു ജനപ്രതിനിധിയാണ്. ഞാന്‍ അത്ര ബോധമില്ലാത്തവനാണോ.?”: എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മദ്യലഹരിയിലായിരുന്നെന്നും ഷോണ്‍ ജോര്‍ജിന്റെ വിശദീകരണം

New Update

publive-image
കോട്ടയം: പൂഞ്ഞാറിൽ എൽഡിഎഫ് പര്യടനത്തിനിടയിലേക്ക് അമിതവേഗതയിൽ വാഹനം ഇടിച്ച് കയറ്റിയെന്ന ആരോപണങ്ങൾ നിഷേധിച്ച് പിസി ജോർജ് എംഎൽഎയുടെ മകൻ ഷോൺ ജോർജ്.വിഷയദാരിദ്ര്യം കൊണ്ടും പരാജയഭീതി കൊണ്ടും എൽഡിഎഫ് പ്രവർത്തകർ സൃഷ്ടിച്ച കഥയാണതെന്നും അവർക്ക് ഭ്രാന്താണെന്നും ഷോൺ ജോർജ് പറഞ്ഞു.

Advertisment

ഷോൺ ജോർജ് പറഞ്ഞത് ഇങ്ങനെ: ”ഞാൻ കൈപ്പള്ളിയിൽ നിന്ന് ഏണ്ടയാറിലേക്ക് വരുകയായിരുന്നു. അപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹനവ്യൂഹം കടന്നുപോയി. അവരെ എല്ലാവരെയും ഞാൻ കൈ പൊക്കി കാണിച്ചു, സ്ഥാനാർത്ഥിയെയും കാണിച്ചു. അത് കഴിഞ്ഞ ഒരു കിലോമീറ്റർ മുന്നോട്ട് വന്നപ്പോൾ ഒരു ബൈക്കിൽ രണ്ടു പേർ നല്ല മദ്യലഹരിയിൽ എന്റെ വാഹനത്തിന് നേരെ വന്നു. എന്റെ വാഹനം വെട്ടിച്ച് മാറ്റി. അതിനിടയിൽ ബൈക്ക് ചെറുതായൊന്ന് തട്ടി.

പിന്നെ ആ വാഹനം പിന്നെയും 100 മീറ്റർ കൂടി മുന്നോട്ട് പോയി, കുഴിയിലേക്ക് ചാടി. ഞാൻ പെട്ടെന്ന് വാഹനത്തിൽ നിന്നിറങ്ങി നാട്ടുകാരെയും കൂട്ടി, അവരെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മടങ്ങിയത്. അവർ വിഷയദാരിദ്ര്യം കൊണ്ടും പരാജയഭീതി കൊണ്ടും ഉണ്ടാക്കിയ കഥയാണത്. അവർക്ക് ഭ്രാന്താണ്. എന്റെ വാഹനം ആർക്കും പരിശോധിക്കും. എനിക്കെന്താ ഭ്രാന്താണോ, ഒരു സ്ഥാനാർത്ഥിയുടെ വാഹനവ്യൂഹത്തിന് നേരെ വണ്ടിയിടിച്ച് കയറ്റാൻ. എന്റെ അപ്പൻ മത്സരിക്കുമ്പോൾ അത് ദോഷമായിട്ട് വരുമോ, ഗുണമാകുമോ? ഞാനൊരു ജനപ്രതിനിധിയാണ്. ഞാൻ അത്ര ബോധമില്ലാത്തവനാണോ.?”

Advertisment