പുഞ്ഞാറിനെ വികസന രംഗത്ത് പിന്നോട്ട് വലിച്ച 100 ദുരന്ത ദിനങ്ങളാണ് കടന്നു പോയതെന്ന് അഡ്വ. ഷോൺ ജോർജ്

New Update

കോട്ടയം : പുഞ്ഞാറിനെ വികസന രംഗത്ത് പിന്നോട്ട് വലിച്ച 100 ദുരന്ത ദിനങ്ങളാണ് കടന്നു പോയതെന്ന് കേരള ജനപക്ഷം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറുമായ അഡ്വ. ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.  കേരള ജനപക്ഷം തീക്കോയി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

അന്തസ്സാര ശൂന്യമായ അവകാശവാദങ്ങളോടെ പൂഞ്ഞാറിലെ ജനങ്ങൾക്ക് അവജ്ഞ തോന്നിപ്പിക്കുന്ന 100 ദിനങ്ങളാണ് കടന്നുപോയത്. ഭരണകക്ഷി എംഎൽഎ ആയിരുന്നിട്ടും നാളിതു വരെയായി 100 രൂപയുടെ പോലും ഭരണാനുമതി പൂഞ്ഞാറിന്റെ മണ്ണിലേക്ക് കൊണ്ടുവരാൻ കഴിയാത്ത എംഎൽഎ തികഞ്ഞ പരാജയമാണ്. കഴിഞ്ഞ 40 വർഷത്തിനിടയിൽ ഇങ്ങനെ ഒരു കാലഘട്ടം പൂഞ്ഞാറിന് ഉണ്ടായിട്ടില്ല.

"അതും ഞമ്മടെ വഹ ഇതും ഞമ്മടെ വഹ" എന്ന് പറയുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ആക്ഷേപഹാസ്യ നോവലിലെ എട്ടുകാലി മമ്മൂഞ്ഞിന്റെ കഥാപാത്രത്തെയാണ് എംഎൽഎയുടെ പ്രവർത്തി മൂലം അനുസ്മരിക്കപ്പെടുന്നത്.

ഈ നൂറുദിനം കൊണ്ട് മുൻ എംഎൽഎ ആയിരുന്ന പി സി ജോർജ് കൊണ്ടുവന്ന വികസന പ്രവർത്തികളുടെ നിർമ്മാണ ഉദ്ഘാടനം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുക മാത്രമാണ് എംഎൽഎ ചെയ്തത്. മറിച്ചാണെന്ന് തെളിയിക്കാൻ എംഎൽഎയെ വെല്ലുവിളിക്കുന്നുവെന്നും ഷോൺ ജോർജ് പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് പി.വി. വർഗീസ് പുല്ലാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേതാക്കളായ മനോ കുന്നത്തേട്ട്,സജീവ് മാപ്രയിൽ,ടോമി മുത്തനാട്ട്,ജോസ് തയ്യിൽ, ചെയ്സ് ഞള്ളംപുഴ,വിശ്വൻ വഴിക്കടവ്, ബിനോയി ഇലവുങ്കൽ, ആൻസി ജസ്റ്റിൻ,ഷീന കൊച്ചുവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു

shone george
Advertisment