സേവനം നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ വെടി വച്ചോളൂ പക്ഷേ കൊല്ലരുത് ; ജനങ്ങള്‍ക്ക് വിവാദ നിര്‍ദേശം നല്‍കി ഫിലിപ്പീന്‍സ് പ്രസിഡന്‍റ്

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, September 18, 2019

മനില: സേവനം നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ വെടി വയ്ക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട്‌ ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ഡുറ്റേര്‍ട്ടെ .

അഴിമതിക്കാരെ നിങ്ങള്‍ വെടിവച്ചോളൂ പക്ഷേ അവരെ കൊല്ലരുത്. ഗുരുതരമായ മുറിവുകള്‍ അവര്‍ക്ക് സംഭവിച്ചാലും നിങ്ങളെ ഞാന്‍ സംരക്ഷിക്കാമെന്നാണ് പ്രസിഡന്‍റിന്‍റെ പ്രസ്താവന.

അത്തരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതുകൊണ്ട് നിങ്ങള്‍ ജയിലില്‍ പോവില്ലെന്നും പ്രസിഡന്‍റ് ഉറപ്പ് നല്‍കി. വടക്കന്‍ മനിലയില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെയാണ് പ്രസിഡന്‍റിന്‍റെ പ്രസ്താവന.

×