ഹൂസ്റ്റൺ: നോർത്ത് ഹൂസ്റ്റൺ 9000 ബണ്ണി റൺ ഡ്രൈവിൽ പരസ്യമായി മൂത്രമൊഴിച്ചതിന് 20 വയസ്സുള്ള ലെസ്റ്റർ യുനെറ്റസുമായി നാട്ടുകാർ തർക്കത്തിലേർപ്പെടുകയും ഒടുവിൽ നാട്ടുകാർ യുവാവിനെ വെടിവച്ചു കൊല്ലുകയും ചെയ്ത സംഭവം ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ടു .
/sathyam/media/post_attachments/YasencINA5VSZ0si8xRL.jpg)
ആരിൽ നിന്നോ മയക്കുമരുന്ന് വാങ്ങാൻ എത്തിയതായിരുന്നു യുവാവ്. പിന്നീട് ഇയാൾ റോഡിൽ നിന്ന് മൂത്രമൊഴിക്കാൻ ആരംഭിച്ചു. ഇത് കണ്ട് അവിടെ താമസിച്ചിരുന്നവർ യുവാവുമായി തർക്കത്തിലേർപ്പെട്ടു . എത്രപേർ യുവാവുമായി തർക്കിച്ചുവെന്ന് വ്യക്തമെല്ലെങ്കിലും രണ്ടു പ്രതികളെയാണ് പോലീസ് തിരയുന്നത് , ഇതിൽ ഒരാൾ പോലീസിനോട് വെടിവെപ്പിൽ തന്റെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറയുന്നു . ഇയാൾ പോലീസുമായി സഹകരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു .
ജൂൺ 10 വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം . രാത്രി പത്തരയോടെ ആയിരുന്നു പൊലീസിന് വിവരം ലഭിക്കുന്നത് . പോലീസ് എത്തിയപ്പോൾ നിരവധി വെടിയുണ്ടകൾ ഏറ്റ് നിലത്ത് കിടന്നിരുന്ന ലെസ്റ്റർ സംഭവ സഥലത്ത് വച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു .
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു . ഇതിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റ് ഹോമിസൈഡ് ഡിവിഷൻ 713-308-3600 അല്ലെങ്കിൽ ക്രൈം സ്റ്റോപ്പേഴ്സ് 713-222- TIPS നെ വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട് .
ഹൂസ്റ്റണിൽ 24 മണിക്കൂറിനുള്ളിൽ മൂന്ന് കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത് , വ്യാഴാഴ്ച വാഹനം ഡ്രൈവ് ചെയ്തിരുന്ന ഒരാൾക്കും വെള്ളിയാഴ്ച 15 വയസ്സുള്ള പെൺകുട്ടിക്കും വെടിയേററ്റു . ഇതിൽ ലെസ്റ്ററും 15 വയസ്സുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടു.