അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വാർത്താസമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ്: അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് വീഴ്ത്തി 

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, August 11, 2020

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വാർത്താസമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് വീഴ്ത്തി. വാർത്താസമ്മേളനം നടത്തുകയായിരുന്ന ട്രംപിനെ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്ക് ഉടൻ മാറ്റി.

അക്രമിയെ കസ്റ്റഡിയിൽ എടുത്തശേഷമാണ് ട്രംപ് വാർത്താസമ്മേളനം പുനരാരംഭിച്ചത്. അമേരിക്കയിലെ പ്രാദേശിക സമയം 5.50ഓടെയായിരുന്നും സംഭവം. ഒരു സീക്രട്ട് സർവ്വീസ് ഉദ്യോഗസ്ഥൻ ട്രംപ് കൊവിഡുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനം നടത്തുന്നതിനിടെ പുറത്തേക്ക് പോകാൻ അഭ്യർത്ഥിക്കുകയായിരുന്നു.

ഏകദേശം പത്ത് മിനിറ്റിന് ശേഷം തിരിച്ചെത്തിയ ട്രംപ് വൈറ്റ് ഹൗസിന് പുറത്ത് ഒരു വെടിവെപ്പ് നടന്നതായി മാധ്യമപ്രവർത്തകരെ അറിയിച്ചു. വൈറ്റ് ഹൗസിന് അടുത്തായി പെൻസിൽവാനിയയിലെ 17-ാം സ്ട്രീറ്റിലാണ് സംഭവം നടന്നത്. വൈറ്റ് ഹൗസിന് പുറത്ത് അക്രമി മറ്റൊരാളെ വെടിവെയ്ക്കാൻ തുനിഞ്ഞപ്പോൾ ഇയാളെ സീക്രട്ട് സർവ്വീസ് ഉദ്യോഗസ്ഥൻ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

×