/sathyam/media/post_attachments/rhcVg0zeWv5noNzYm9l6.jpg)
ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണുകളാണ് നമ്മുടെ സംസ്ഥാന നിയമസഭകളും ഇന്ത്യൻ പാർലമെന്റും അടങ്ങുന്ന സുശക്തമായ ഭരണസംവിധാനം.
പാർലമെന്റിന്റെ മറ്റൊരു ഉപരിസഭയാണ് രാജ്യസഭ. രാജ്യസഭയിലേക്ക് അംഗങ്ങൾ എത്തുന്നത് പൊതുതെരഞ്ഞെടുപ്പ് സംവിധാനം വഴിയല്ല.
സാമൂഹിക പ്രവർത്തനം, കല, ശാസ്ത്രം, സാഹിത്യം എന്നീ മണ്ഡലങ്ങളിൽ നിന്നുള്ള രാഷ്ട്രപതി നിർദ്ദേശിക്കുന്ന 12 പേരെയും, വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും നിയമനിർമ്മാണസഭ കളിലെ അംഗങ്ങൾ സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട് പ്രകാരം തെരഞ്ഞെടുത്തു വിടുന്ന അംഗങ്ങളും ചേർന്ന 250 മെമ്പർമാർ അംഗങ്ങളായുള്ളതാണ് രാജ്യസഭ. ഒരു രാജ്യസഭാംഗത്തിന്റെ കാലാവധി 6 വർഷമാണ്.
പൊതു തെരഞ്ഞെടുപ്പുകളിൽ തോൽക്കുന്ന നേതാക്കൾക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത നേതാക്കൾക്കും ഏത് സംസ്ഥാനത്തെയും നിയമസഭകൾ വഴി രാജ്യസഭയിൽ എത്താവുന്നതും അതുവഴി കേന്ദ്രത്തിൽ മന്ത്രിയോ പ്രധാനമന്ത്രിയോ ഒക്കെയാകുന്നതിനും ഒരു തടസ്സവുമില്ല.
/sathyam/media/post_attachments/0WJjDadG6KA58jGenlqg.jpg)
മുൻപ്രധാനമന്ത്രിമാരിൽ ശ്രീമതി ഇന്ദിരാഗാന്ധി 1966 ൽ ഉത്തർപ്രദേശിൽ നിന്നും, 96 ൽ ദേവഗൗഡ കർണ്ണാടകയിൽ നിന്നും , ഐകെ ഗുജ്റാൽ 97 ൽ ബീഹാറിൽ നിന്നും മൻമോഹൻ സിംഗ് രണ്ടുതവണ (2004 ,2009) ആസ്സാമിൽ നിന്നും രാജ്യസാഭാംഗങ്ങളായി പ്രധാനമന്ത്രിമാരായവരാണ്.
/sathyam/media/post_attachments/rj3DxlZWUXtC4QcsDXAp.jpg)
രാജ്യസഭപോലെതന്നെ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ നിയമസഭാ കൂടാതെ Legislative Council (Vidhan Parishad) എന്ന ഉപരിസഭ നിലവിലുണ്ട്.
ബീഹാർ, മഹാരഷ്ട്ര, കർണ്ണാടക, ആന്ധ്രാ പ്രദേശ്, തെലുങ്കാന, ഉത്തർ പ്രദേശ് എന്നിവയാണ് ആ സംസ്ഥാനങ്ങൾ. നിയമസഭയുടെ മൂന്നിലൊന്ന് അംഗങ്ങളാകും ലെജിസ്ളേറ്റിവ് കൗൺസിലിൽ ( MLC ) ഉണ്ടാകുക.
ഈ സംസ്ഥാനങ്ങൾ കൂടാതെ രാജസ്ഥാൻ, ആസ്സാം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും ലെജിസ്ളേറ്റിവ് കൗൺസിലിൽ രൂപീകരിക്കാൻ പാർലമെന്റ് അംഗീകാരം നൽകിയിരിക്കുന്നു.
തമിഴ് നാട്ടിൽ 1986 ൽ അവസാനിപ്പിച്ച ലെജിസ്ളേറ്റിവ് കൗൺസിലിൽ വീണ്ടും രൂപീകരിക്കണമെന്ന് അവർ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.
രാജ്യസഭപോലെതന്നെ സംസ്ഥാനങ്ങളിലെ ലെജിസ്ളേറ്റിവ് കൗൺസിലും നേരിട്ട് ജനവിധി തേടാതെ അധികാരം കയ്യാളാനുള്ള ഭരണഘടനാപരമായ അവകാശം അവയിലെ അംഗങ്ങളായ നേതാക്കൾക്ക് ലഭ്യമാണ്.
ലെജിസ്ളേറ്റിവ് കൗൺസിലിലെ മൂന്നിലൊന്ന് അംഗങ്ങളെ അതാത് നിയമസഭകളിലെ അംഗങ്ങളാണ് തെരഞ്ഞെടുക്കുന്നത്. ബാക്കിയുള്ളവരെ ഗവർണ്ണർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴിയാണ് തെരഞ്ഞെടുക്കപ്പെടുക.
/sathyam/media/post_attachments/pWUUwTP1ApJwISEMK31V.jpg)
ബീഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാർ കഴിഞ്ഞ 16 വർഷമായി ജനവിധി നേടിയിട്ട്. 2004 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം അദ്ദേഹത്തെ നിരാശനാക്കിയിരുന്നു.
രണ്ടു മണ്ഡലങ്ങളിൽ അന്ന് മത്സരിച്ച അദ്ദേഹം രണ്ടിടത്തും തോൽവിയടഞ്ഞു. പിന്നെ ഇന്നുവരെ അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചിട്ടില്ല. എന്നാൽ 2006 മുതൽ അദ്ദേഹം ബീഹാർ ലെജിസ്ളേറ്റിവ് കൗൺസിലിൽ അംഗമാണ്. പാർട്ടിയുടെ എംഎല്‍എ മാരാണ് അദ്ദേഹത്തെ നിർദ്ദേശിക്കുന്നതും തിരഞ്ഞെടുക്കുന്നതും.
/sathyam/media/post_attachments/hIOmRbCrTRFIcoULcuVf.jpg)
ബീഹാറിൽ ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുൻ മുഖ്യമന്ത്രിയുമായിരുന്ന റാബ്‌റി ദേവിയും 2010 നുശേഷം നിയമസഭയിലേക്ക് മത്സരിച്ചിട്ടില്ല. അവരും ലെജിസ്ളേറ്റിവ് കൗൺസിലിൽ അംഗമാണ്.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അവർ തോൽക്കുകയും ചെയ്തു. ഇപ്പോൾ 2018 ൽ അവർ മൂന്നാം തവണയാണ് എംഎല്‍സി അംഗമാകുന്നത്.
ഇതുപോലെ ലെജിസ്ളേറ്റിവ് കൗൺസിൽ നിലവിലുള്ള സംസ്ഥാനങ്ങളിൽ പല ഉദാഹരണങ്ങളുമുണ്ട്.
വളരെ പ്രസിദ്ധരായ നേതാക്കളാണെങ്കിലും തോൽക്കുമെന്ന ഭയമാകാം ചിലരെയെങ്കിലും ഇത്തരം കുറുക്കുവഴിക ളിലൂടെ അധികാരത്തിലെത്താൻ പ്രേരിപ്പിക്കുന്ന ഘടകം എന്നനുമാനിക്കേണ്ടിയിരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us