നടി ശ്രിയ ശരണിന്റെ ഭര്‍ത്താവ് കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനില്‍: ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് വരരുതെന്ന് മുന്നറിയിപ്പ് നല്‍കി സ്‌പെയിനിലെ ഡോക്ടര്‍മാര്‍

author-image
admin
New Update

നടി ശ്രിയ ശരണിന്റെ ഭര്‍ത്താവ് കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനില്‍. ശ്രിയയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ കൊസ്ചീവിനാണ് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമായിരിക്കുന്നത്. ശ്രിയ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

Advertisment

publive-image

കൊവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന സ്‌പെയിനിലാണ് ഇരുവരും ഇപ്പോള്‍ താമസിക്കുന്നത്. കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായ സാഹചര്യത്തില്‍ ബാര്‍സലോണയിലെ ആശുപത്രിയില്‍ ഭര്‍ത്താവ് ചികിത്സ തേടിയെന്ന് ശ്രിയ പറയുന്നു.

എന്നാല്‍ ആശുപത്രിയില്‍ നിന്നും എത്രയും പെട്ടെന്ന് പോകാനും ഇല്ലെങ്കില്‍ രോഗമില്ലാത്തവര്‍ക്ക് ഇവിടെ നിന്ന് രോഗം പിടിപെടുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞെതെന്ന് ശ്രിയ പറയുന്നു. ഇതേതുടര്‍ന്നാണ് ആന്‍ഡ്രൂ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്നത്. നിലവില്‍ ഭര്‍ത്താവിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ശ്രിയ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

റഷ്യന്‍ പൗരനായ ആന്‍ഡ്രൂ കെസ്ചീവിനെ 2018 ലാണ് ശ്രിയ വിവാഹം ചെയ്തത്. രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും നിലവില്‍ താമസിക്കുന്ന സ്‌പെയിനില്‍ 17000ത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്.

Advertisment