വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ; ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി അണക്കെട്ടുകളുടെ ഓരോ ഷട്ടറുകള്‍ നാളെ ഉയര്‍ത്തും; പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, May 29, 2020

തൊടുപുഴ: വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ ലഭിക്കുന്നതും വരും ദിവസങ്ങളില്‍ ശക്തമായി ലഭിക്കാനുള്ള സാഹചര്യവും മുന്‍നിര്‍ത്തി ഇടുക്കി ജില്ലയിലെ ലോവര്‍ പെരിയാര്‍ (പാംബ്ല), കല്ലാര്‍ക്കുട്ടി അണക്കെട്ടുകളുടെ ഓരോ ഷട്ടറുകള്‍ നാളെ ഉയര്‍ത്തും.

നാളെ രാവിലെ 10ന് ഷട്ടറുകള്‍ 10 സെ.മീ വീതം ഉയര്‍ത്താനാണ് തീരുമാനം. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

×