കനത്ത മഴ: അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും

New Update

publive-image

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിലുള്ള 30 സെന്റീമീറ്ററിൽനിനിന്ന് 100 സെന്റിമീറ്ററിലേക്ക് ഉയർത്തുമെന്നു തിരുവനന്തപുരം ജില്ലാ കലക്ടർ അറിയിച്ചു. 20 സെന്റിമീറ്റർ വീതം ഘട്ടംഘട്ടമായാകും ഉയർത്തുക.

Advertisment

കനത്തമഴയെ തുടർന്ന് ഭൂതത്താന്‍ കെട്ട് അണക്കെട്ടിന്റെ നാലുഷട്ടറുകള്‍ തുറന്നു. ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

Advertisment