New Update
തൃശൂര്‍: പൊലീസ് അക്കാദമിയിലെ എസ്.ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സുരേഷ് കുമാറിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. 56 വയസായിരുന്നു. ഇന്ന് സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് മരണം.
Advertisment
ആരോഗ്യ പ്രശ്നങ്ങള്‍ കാരണം സുരേഷ് കുമാര്‍ വിഷമത്തിൽ ആയിരുന്നെന്നാണ് സഹപ്രവർത്തകർ പറയുന്നത്. അക്കാദമിയിലെ പൊലീസ് നായകളുടെ വിശ്രമ കേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്ന സുരേഷ് കുമാർ അക്കാദമിക്ക് സമീപം രാമവര്‍മപുരത്താണ് താമസിച്ചിരുന്നത്.