സിംബാബ്‌വെ വിദേശകാര്യ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, January 21, 2021

ഹരാരെ: സിംബാബ്‌വെ വിദേശകാര്യമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. സിബുസിസോ മോയോയാണ് ചികിത്സയിലിരിക്കേ മരിച്ചത്.സിംബാബ്‌വെയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സിബുസിസോ മോയോ.

സിംബാബ്‌വെയില്‍ ഇതുവരെ 30,000ത്തോളം പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 879 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടു കോടിയില്‍ താഴെ മാത്രമാണ് സിംബാബ്‌വെയിലെ ജനസംഖ്യ.

×