തന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കണം; ആത്മഹത്യ ചെയ്ത യുവാവിന്റെ അവസാനത്തെ ആഗ്രഹം സാധിച്ചുകൊടുത്ത് സിദ്ധരാമയ്യ

New Update

publive-image

Advertisment

ബെംഗളൂരു: കര്‍ണാടകയിലെ മണ്ടിയയിലെ കൊടിദൊഢ്ഡി ഗ്രാമത്തിലെ 26കാരനായ രാമകൃഷ്ണന്റെ അവസാനത്തെ ആഗ്രഹമായിരുന്നു മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും നടന്‍ യാഷും തന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കണമെന്നത്. ഇരുവരുടെയും കടുത്ത ആരാധകനായിരുന്ന യുവാവ് ബുധനാഴ്ചയാണ് ആത്മഹത്യ ചെയ്തത്.

മരണകാരണം വ്യക്തമല്ല. സിദ്ധരാമയ്യയും യാഷും വരണമെന്ന് മാത്രമായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. വിവരമറിഞ്ഞ സിദ്ധരാമയ്യ എത്തി. രാമകൃഷ്ണയുടെ മൃതദേഹത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു. രാമകൃഷ്ണ ആഗ്രഹിച്ചത് പോലെ ചടങ്ങില്‍ പങ്കെടുത്തു.

'ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല, നീണ്ട കാലം ജീവിച്ചിരിക്കേണ്ടയാളായിരുന്നു രാമകൃഷ്ണ.'- കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് സിദ്ധരാമയ്യ മടങ്ങി.

Advertisment