New Update
ഡല്‍ഹി: ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് നടൻ സിദ്ധാർഥ്. മുമ്പ് ഇന്ത്യയില്‍ അഭിപ്രായം പറയുന്നതിന് ആരു ആക്രമിക്കപ്പെട്ടിരുന്നില്ലെന്ന് തന്റെ 2009ലെ ഒരു പ്രസംഗത്തിന്റെ വിഡിയോ പങ്കുവെച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു.
Advertisment
2009ലെ രാജ്യത്തിന്റെ അവസ്ഥയെ കുറിച്ചും, ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്കിനെ കുറിച്ചുമെല്ലാം അദ്ദേഹം പ്രസംഗത്തില്‍ പ്രതിപാദിച്ചിരുന്നു . ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് ചെയ്ത ദിഷ രവിയെ പിന്തുണച്ചും, ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചും കഴിഞ്ഞ ദിവസം സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നു.