New Update
തിരുവനന്തപുരം: ഹാഥ്റാസ് ബലാത്സംഗകൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത് അന്യായമായി തടങ്കലിൽ വെച്ചിരിക്കുന്ന നടപടി അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്നും സിദ്ദീഖ് കാപ്പനെ മോചിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് സിദ്ദീഖ് കാപ്പന്റ്റെ കുടുംബം നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ,വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം സന്ദർശിച്ചു.
Advertisment
കള്ളക്കേസിൽ കുടുക്കി അന്യായമായി അറസ്റ്റ് ചെയ്ത് വിചാരണ പോലും ഇല്ലാത്തവിധം, കുടുംബത്തിന് അത്താണിയാവേണ്ടവരെ ഇല്ലായ്മ ചെയ്യുന്ന പ്രവണത തിരിച്ചറിഞ്ഞ് നീതിക്കും നാടിന്റെ ഐക്യവും സമാധാനവും തിരിച്ച് പിടിക്കാനും കേരളം ഒറ്റക്കെട്ടായി പോരാടേണ്ടുന്ന സമയമാണ് ഇതെന്നും അവർ പത്രപ്രസ്താവനയിൽ അറിയിച്ചു.