മുംബൈ: നടൻ സിദ്ധാർത്ഥ് ശുക്ലയുടെ പോസ്റ്റ്‌മോർട്ടം ഇന്നലെ രാത്രി മുംബൈയിലെ ആശുപത്രിയിൽ പൂർത്തിയായി.ശരീരത്തില്‍ "പരിക്കുകളൊന്നും കണ്ടെത്തിയില്ല". വൃത്തങ്ങൾ പറഞ്ഞു, ആന്തരികാവയവ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ മരണകാരണം അറിവാകു.
40 കാരനായ സിദ്ധാർത്ഥ് ശുക്ലയുടെ പെട്ടെന്നുള്ള മരണം ഹൃദയാഘാതത്തെ തുടർന്നാണെന്നാണ് നിഗമനം. അദ്ദേഹത്തിന്റെ ദാരുണവും അകാലത്തിലുള്ളതുമായ മരണം നിരവധി സെലിബ്രിറ്റികളെയും ആരാധകരെയും ഹൃദയം തകർത്തു.
പോസ്റ്റ്മോർട്ടത്തിനായി മൂന്ന് ഡോക്ടർമാരുടെ ഒരു സംഘം രൂപീകരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വീഡിയോയിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. ഉറവിടങ്ങൾ പറയുന്നത് അനുസരിച്ച് സിദ്ധാര്‍ത്ഥിന്റെ ശരീരത്തില്‍ "ബാഹ്യമോ ആന്തരികമോ ആയ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല.
ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ഒരു രാസ വിശകലനത്തിനായി അയച്ചിട്ടുണ്ട്. "റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ," വൃത്തങ്ങൾ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് സിദ്ധാർത്ഥ് ശുക്ലയെ മുംബൈയിലെ കൂപ്പർ ആശുപത്രിയിൽ മരിച്ചനിലയില്‍ എത്തിച്ചത്.
പ്രാഥമിക റിപ്പോർട്ടുകൾ ഹൃദയാഘാതത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും മരണകാരണം അറിയാന്‍ ആന്തരികാവയവ പരിശോധന റിപ്പോര്‍ട്ട് കൂടി ലഭിക്കേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഓഷിവാരയിൽ നടക്കും. നടന്റെ മൃതദേഹം കുടുംബത്തിന് കൈമാറി. മൃതദേഹം മുംബൈയിലെ ഓഷിവാരയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
ശവസംസ്‌കാരം ബ്രഹ്മകുമാരിയിൽ നടക്കേണ്ടതായിരുന്നു, എന്നാൽ അനുവാദപ്രശ്നങ്ങൾ കാരണം ഓഷിവാരയിലേക്ക് മാറ്റുകയായിരുന്നു.