Advertisment

സിദ്ദീഖ് കാപ്പനെതിരെ യു.പി പൊലീസ് ആരോപിച്ച ഒരു കുറ്റം ഒഴിവാക്കി; ജാമ്യാപേക്ഷ 22ന് പരിഗണിക്കും

New Update

ഡല്‍ഹി: സിദ്ദീഖ് കാപ്പനെതിരെ യു.പി പൊലീസ് ആരോപിച്ച ഒരു കുറ്റം ഒഴിവാക്കി. സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്ന ക്രിമിനൽ നടപടി ചട്ടം 116(6) പ്രകാരമുള്ള കുറ്റം ആണ് മഥുര സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഒഴിവാക്കിയത്.

Advertisment

publive-image

ആറ് മാസം കഴിഞ്ഞിട്ടും ഈ കുറ്റത്തിന്മേലുള്ള അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് കഴിയാത്തതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ഒക്ടോബറിൽ സിദ്ദീഖ് കാപ്പനെ മഥുര പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത് ഈ വകുപ്പ് പ്രകാരം ആയിരുന്നു.

പിന്നീടാണ് രാജ്യദ്രോഹം, യു.എ.പി.എ നിയമപ്രകാരമുള്ള ഭീകരവാദക്കുറ്റങ്ങൾ ചേർത്തത്. ഇവ നിലനിൽക്കുന്നതിനാൽ സിദ്ദിക്ക് കാപ്പൻ ജയിൽ മോചിതനാകില്ല. ഈ കേസിൽ കാപ്പൻ നൽകിയ ജാമ്യ ഹർജി ഈ മാസം 22ന് മഥുര കോടതി പരിഗണിക്കുന്നുണ്ട്.

sidiq kappan
Advertisment