സിംഗപ്പൂര്‍ : വുഹാനില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടതിനു ശേഷം വൈറസ് വ്യാപനം ഏറെ നാശം വിതച്ച നാടുകളിലൊന്നാണ് സിംഗപ്പൂര്‍. കടുത്ത ലോക്ക്ഡൗണ്‍ നടപടികളിലെക്ക് രാജ്യം ഇതെത്തുടര്‍ന്ന് പോയിരുന്നു. വ്യാപനം കുറഞ്ഞതോടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഇതിനു ശേഷം വ്യാപനം വര്‍ധിക്കുന്നതായാണ് കാണുന്നത്.
/sathyam/media/post_attachments/RaeVvs280ID6Xc3TNiPS.jpg)
സിംഗപ്പൂരില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു ശേഷം കൊറോണ കേസുകളില്‍ വര്‍ധന വരുന്നത് ആശങ്ക വളര്‍ത്തുന്നു. പുതിയ രോഗികളുടെ എണ്ണത്തില്‍ ഗൗരവതരമായ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബുധനാഴ്ച മാത്രം 142 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 11 ഇന്ത്യക്കാരുമുണ്ടെന്നും അറിയുന്നു.
പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ നാല്‍പ്പതെണ്ണം കുടിയേറ്റ തൊഴിലാളികള്‍ താമസിക്കുന്ന ഡോര്‍മിറ്ററികളിലാണ്. ഇവിടങ്ങളില്‍ ഇടുങ്ങിയ മുറികളിലാണ് തൊഴിലാളികള്‍ താമസിക്കുന്നത്. ചൈനയിലും കടുത്ത നിയന്ത്രണങ്ങള്‍ക്കു ശേഷം കൊറോണ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് ആശങ്കാജനകമായ രീതിയിലല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ കേസുകളില്‍ വലിയ ഭാഗവും വിദേശത്തു നിന്നെത്തിയവരാണ്. സിംഗപ്പൂരിലെ സ്ഥിതി വ്യത്യസ്തമാണ്. 24 മണിക്കൂറില്‍ നൂറിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഈ വാര്‍ത്തകള്‍ ലോകത്തിലാകെ ആശങ്കയുണ്ടാക്കുന്നുണ്ട്. ലോക സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുന്ന നിലയിലാണ് ലോക്ക്ഡൗണ്‍ നയം നീങ്ങുന്നത്. ലോക്ക്ഡൗണ്‍ നീക്കം ചെയ്ത് സാമ്പത്തിക വ്യവഹാരങ്ങള്‍ക്ക് ഉണര്‍വ്വ് കൊടുക്കാന്‍ ലോകരാജ്യങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് പറ്റാത്ത സ്ഥിതിയാണുള്ളത്. വ്യാപനം കുറഞ്ഞതിനു ശേഷം ലോക്ക്ഡൗണ്‍ ഇളവു വരുത്തുന്നതും അപകടമാണെന്ന സന്ദേശമാണ് സിംഗപ്പൂര്‍ നല്‍കുന്നത്.