കൊറിയന്‍ പോപ് ഗായികയും നടിയുമായ ഗൂ ഹാരയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

author-image
ഫിലിം ഡസ്ക്
New Update

സോള്‍: പ്രശസ്ത കൊറിയന്‍ പോപ് ഗായികയും നടിയുമായ ഗൂ ഹാരയെ സോളിലെ വീട്ടില്‍
മരിച്ചനിലയില്‍ കണ്ടെത്തി. ദക്ഷിണ കൊറിയയിലെ സോളിലെ ഗന്നം ചിയോങ്ദാമിലെ വീട്ടിലാണ് ഇരുപത്തിയെട്ടുകാരിയായ ഗൂ ഹാരയെ ഞായറാഴ്ച രാത്രിയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Advertisment

publive-image

ആത്മഹത്യ ചെയ്തെന്ന വാർത്ത വരുന്നതിന് മുമ്പ് ഹാര ഇൻസ്റ്റ​ഗ്രാമിൽ ​'ഗുഡ്നൈറ്റ്' എന്ന
അടിക്കുറിപ്പോടെ തന്‍റെ ചിത്രം പങ്കുവച്ചിരുന്നു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.
ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറ‍ഞ്ഞു.

കഴിഞ്ഞ മെയില്‍ ആത്മഹത്യാശ്രമം നടത്തിയ ഗൂ ഹാര പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരാധകരോട് ആത്മഹത്യാശ്രമം നടത്തിയതിന് ക്ഷമ ചോദിച്ചിരുന്നു. ഇതിന് ശേഷം വൻ തിരിച്ച് വരവ് നടത്തിയ ഹാര കഴിഞ്ഞാഴ്ച ടിവി ഷോകളിൽ വന്നിരുന്നു.

quariyan singer
Advertisment