'മഠത്തിലെ മറ്റ് അംഗങ്ങള്‍ ആക്രമിക്കുന്നു'; പൊലീസില്‍ പരാതി നല്‍കി സിസ്റ്റര്‍ ലൂസി കളപ്പുര

author-image
Charlie
New Update

publive-image

Advertisment

തനിക്ക് നേരെ ആക്രമണം നടക്കുന്നെന്ന് പരാതിയുമായി മാനന്തവാടി കാരക്കമല എഫ്‌സിസി മഠത്തില്‍ സത്യാഗ്രഹ സമരം തുടരുന്ന സിസ്റ്റര്‍ ലൂസി കളപ്പുര. മഠത്തിലെ മറ്റ് അംഗങ്ങളില്‍ നിന്ന് ആക്രമണം നേരിട്ടെന്ന് കാണിച്ച് ലൂസി കളപ്പുര വെള്ളമുണ്ട പൊലീസില്‍ പരാതി നല്‍കി.

ഈ മാസം ആറിന് മഠത്തില്‍ വച്ച് മറ്റ് അംഗങ്ങള്‍ ശാരീരികമായി ഉപദ്രവിച്ചു എന്നും കോടതി വിധി അട്ടിമറിക്കപ്പെടുകയാണെന്നും കാണിച്ചാണ് പരാതി. നിരന്തരം മാനസികവും ശാരീരികവുമായ ആക്രമണങ്ങള്‍ തുടരുകയാണ്. ഭക്ഷണം ഉള്‍പ്പെടെ നിഷേധിക്കുകയാണ്. നീതി കിട്ടും വരെ സമരം തുടരുമെന്നും ലൂസി കളപ്പുര പറഞ്ഞു.

രണ്ടാഴ്ചയോളമായി സിസ്റ്റര്‍ ലൂസി കളപ്പുര സത്യാഗ്രഹ സമരത്തിലാണ്. കാരക്കാമല എഫ്‌സിസി മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു എന്നാരോപിച്ചാണ് സമരം. പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളമുണ്ട പൊലീസ് ലൂസി കളപ്പുരയുടെ മൊഴി രേഖപ്പെടുത്തി.

Advertisment