ഒ​ന്നി​ച്ചു ജീ​വി​ക്കാ​ന്‍ പ​റ്റാ​ത്ത​തി​നാ​ല്‍ മ​ര​ണ​ത്തി​ലെ​ങ്കി​ലും ഞ​ങ്ങ​ള്‍ ഒ​ന്നി​ക്ക​ട്ടെ​; മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഒ​ന്നി​ച്ച് ദ​ഹി​പ്പി​ക്ക​ണ​മെ​ന്ന് കത്തെഴുതി വച്ച് കമിതാക്കളുടെ ആത്മഹത്യ; തന്നെ ചതിച്ചതാണെന്ന് യുവതിയുടെ മരണമൊഴി

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Tuesday, February 23, 2021

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ല്‍ വാ​ട​ക​ കെ​ട്ടി​ട​ത്തി​ല്‍ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​മി​താ​ക്ക​ള്‍ മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് വെ​സ്റ്റ് എ​ളേ​രി​യി​ലെ എ​ളേ​രി​ത്ത​ട്ട് സ്വ​ദേ​ശി​ ടി.​ര​വി​യു​ടെ മ​ക​ന്‍ വ​ള​പ്പി​ല്‍ ഹൗ​സി​ല്‍ വി.​കെ.​ശി​വ​പ്ര​സാ​ദും (28), ഏ​ഴി​ലോ​ട് പു​റ​ച്ചേ​രി​യി​ലെ രാ​ജ​ന്‍-​ഷീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ലെ ഹി​ന്ദി ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ എം.​ഡി.​ആ​ര്യ(21)​യു​മാ​ണ് ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ചി​കി​ത്സ​യ്ക്കി​ട​യി​ല്‍ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 19ന് ​വൈ​കു​ന്നേ​രം നാ​ലോ​ടെ പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് ക​മി​താ​ക്ക​ളു​ടെ ആ​ത്മ​ഹ​ത്യാ ​ശ്ര​മ​മു​ണ്ടാ​യ​ത്.

സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ഗ​വ.​ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വേ ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ ആ​ര്യ​യും ഇ​ന്നു​പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ ശി​വ​പ്ര​സാ​ദും മ​രി​ക്കു​ക​യാ​യി​രു​ന്നു. 19ന് ​ഹി​ന്ദി​യു​ടെ പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പ് മൂ​ന്ന​ര​യോ​ടെ പ​രീ​ക്ഷാ​ഹാ​ളി​ല്‍​നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​താ​യി​രു​ന്നു ആ​ര്യ.

ശി​വ​പ്ര​സാ​ദ് കൊ​ണ്ടു​വ​ന്ന കാ​റി​ലാ​ണ് വാ​ട​ക വീ​ട്ടി​ലെ​ത്തി​യ​തും തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തും. മ​റ്റൊ​രു യു​വാ​വു​മൊ​ത്തു​ള്ള ആ​ര്യ​യു​ടെ വി​വാ​ഹ നി​ശ്ച​യം ന​ട​ക്കാ​നി​രി​ക്കേ​യാ​ണ് സം​ഭ​വം. ഒ​ന്നി​ച്ചു ജീ​വി​ക്കാ​ന്‍ പ​റ്റാ​ത്ത​തി​നാ​ല്‍ മ​ര​ണ​ത്തി​ലെ​ങ്കി​ലും ഞ​ങ്ങ​ള്‍ ഒ​ന്നി​ക്ക​ട്ടെ​യെ​ന്നും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഒ​ന്നി​ച്ച് ദ​ഹി​പ്പി​ക്ക​ണ​മെ​ന്നും എ​ഴു​തി​യ ക​ത്ത് സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

ശി​വ​പ്ര​സാ​ദ് എ​ഴു​തി​യ​തെ​ന്ന് ക​രു​തു​ന്ന ക​ത്തി​ല്‍ ഞ​ങ്ങ​ളു​ടെ മ​ര​ണ​ത്തി​ന് ആ​രും ഉ​ത്ത​ര​വാ​ദി​ക​ള​ല്ല​യെ​ന്നും ഞ​ങ്ങ​ളോ​ട് എ​ല്ലാ​വ​രും ക്ഷ​മി​ക്ക​ണ​മെ​ന്നു​മു​ണ്ട്.എ​ന്നാ​ല്‍ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ച ശേ​ഷം അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ന്ന​തി​ന് മു​മ്പ് എ​ന്നെ ച​തി​ച്ച​താ​ണ് എ​ന്നാ​ണ് യു​വ​തി പ​റ​ഞ്ഞത്.​

×