കരുനാഗപ്പള്ളി : ‘സ്വന്തം ജീവിതം തിരികെ കിട്ടിയതിന്റെ ആശ്വാസമുണ്ടെങ്കിലും കൺമുന്നിൽ മറ്റൊരു ജീവൻ പൊലിഞ്ഞു പോകുന്നതു കാണേണ്ടി വന്നതിന്റെ നടുക്കവും വേദനയും ഇനിയും മാറിയിട്ടില്ല ശിവ കുമാറിന്. ദിവസവും പുലർച്ചെ 2 മണിയോടെയാണു ഞാൻ പത്രക്കെട്ടുകൾ തരംതിരിക്കാനും പത്രങ്ങൾ സബ് എജന്റുമാർക്കും വിതരണക്കാർക്കും നൽകാനുമായി ഇവിടെ എത്തുന്നത്.
/sathyam/media/post_attachments/DzYWtUrvSzlSptNgEzR5.jpg)
ഇന്നലെ പുലർച്ചെ 5 മണി വരെയായി ഒട്ടേറെ ഏജന്റുമാരും പത്രവിതരണക്കാരും സബ് ഏജന്റുമാരും എത്തി പത്രക്കെട്ടുകളുമായി പോയിരുന്നു. 5 മണിയോടെയാണു യൂസുഫ് സൈക്കിളിൽ എത്തിയത്. യൂസുഫിന്റെ കയ്യിലേക്കു പത്രം എണ്ണിക്കൊടുത്തു കഴിയുമ്പോഴാണു വലിയ ശബ്ദം കേട്ടതും വാഹനം പാഞ്ഞു വരുന്നതു കണ്ടതും. ഓടിക്കോ എന്ന് അലറിവിളിച്ച് ഞാൻ ഓടി.
കടയുടെ തട്ടിൽ പത്രം അടുക്കിക്കൊണ്ടിരുന്ന യൂസുഫിന് ഓടാനും കഴിഞ്ഞില്ല. അതിനുള്ളിൽ എല്ലാം കഴിഞ്ഞു. ഓടിയെത്തി യൂസുഫിനെ അന്വേഷിച്ചപ്പോഴാണ് കണ്ടെയ്നറിന്റെ അടിയിൽ കുരുങ്ങിക്കിടക്കുകയാണെന്നു മനസ്സിലായത്.
രക്ഷിക്കാൻ എല്ലാവരും ഏറെ ശ്രമിച്ചതാണ്. പക്ഷേ, യൂസുഫ് പോയി. അപകടസമയത്ത് ആളുകൾ കുറവായിരുന്നു. യൂസുഫ് എന്നും തീരാനോവായിരിക്കും.’