മഹാസഖ്യത്തിന് കോണ്‍ഗ്രസ് ബാധ്യത; ബീഹാറില്‍ തെരഞ്ഞെടുപ്പ് ചൂടിന്റെ സമയത്ത് രാഹുല്‍ ഷിംലയില്‍ പിക്‌നിക്കിലായിരുന്നെന്ന് ആര്‍.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, November 16, 2020

പാട്‌ന: മഹാസഖ്യത്തിന് കോണ്‍ഗ്രസ് ബാധ്യതയായെന്ന് ആര്‍.ജെ.ഡിയുടെ മുതിര്‍ന്ന നേതാവ് ശിവാനന്ദ് തിവാരി. ബീഹാറില്‍ തെരഞ്ഞെടുപ്പ് ചൂടിന്റെ സമയത്ത് രാഹുല്‍ ഗാന്ധി പ്രിയങ്കാ ഗാന്ധിയുടെ ഷിംലയിലെ വീട്ടില്‍ സുഖവാസം നടത്തുകയായിരുന്നെന്ന് ശിവാനന്ദ് തിവാരി ആരോപിച്ചു.

മഹാസഖ്യത്തിന് കോണ്‍ഗ്രസ് ബാധ്യതയായെന്നും 70 സീറ്റുകള്‍ പിടിച്ചു വാങ്ങിയ കോണ്‍ഗ്രസ്സ് 70 റാലികള്‍ പോലും നടത്തിയില്ലെന്നും മൂന്നു ദിവസം മാത്രമാണ് രാഹുല്‍ ബീഹാറില്‍ തങ്ങിയതെന്നും ശിവാനന്ദ് തിവാരി ആരോപിച്ചു.

കോണ്‍ഗ്രസ്സിന്റെ ഈ ശൈലിയാണ് ബി.ജെ.പിക്ക് ഗുണകരമായത്. പ്രിയങ്കാ ഗാന്ധിയാകട്ടെ ബീഹാറിലേക്ക് തിരിഞ്ഞു നോക്കിയതുപോലുമില്ല. ഇതേ സമീപനത്തെ തുടര്‍ന്നാണ് മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന്റെ സ്ഥിതി ദയനീയമാകുന്നതെന്നും
തിവാരി ചൂണ്ടിക്കാട്ടി.

കോണ്‍സ്സിന്റെ അവസ്ഥയെ കുറിച്ച് കപില്‍ സിബല്‍, ശശി തരൂര്‍, മുഗള്‍ വാസ്‌നിക്, മനീഷ് തിവാരി എന്നിവര്‍ സോണിയാഗാന്ധിക്ക് കത്തെഴുതാന്‍ ഉണ്ടായ സാഹചര്യവും അദ്ദേഹം പരാമര്‍ശിച്ചു.

×