New Update
ചെന്നൈ: തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ ലഭിക്കാതെ ആറു കൊവിഡ് രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. വിതരണ ശ്യംഘലയിലെ സാങ്കേതിക പിഴവ് കാരണമാണ് ഓക്സിജൻ മുടങ്ങിയതെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തില്‍ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.
Advertisment
സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കൊവിഡ് വാർഡിലുണ്ടായിരുന്ന രണ്ട് പേരും തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന നാല് രോഗികളുമാണ് ഓക്സിജന്‍ ലഭിക്കാതെ മരിച്ചത്.