വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ പീഡിപ്പിച്ചു; പതിനഞ്ചുകാരൻ അറസ്റ്റിൽ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, December 8, 2019

റായ്ഗഡ്: വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ പീഡിപ്പിച്ച പതിനഞ്ചുകാരൻ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ റായ്ഗഡിലാണ് സംഭവം. വെള്ളിയാഴ്ചയാണ് വീടിനുള്ളിൽ തനിച്ചായിരുന്ന കുട്ടിക്ക് നേരെ അതിക്രമം നടന്നത്.വീടിനുള്ളിൽ അതിക്രമിച്ച് കയറിയ പ്രതി കുഞ്ഞിനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. അയൽവാസിയായ പതിനഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം കണ്ടുവന്ന പ്രദേശവാസിയായ യുവതിയാണ് പെൺകുട്ടിയുടെ അമ്മയോട് കാര്യം പറഞ്ഞത്. പിന്നീട് ഇവർ നൽകിയ പരാതിയിൽ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം തന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

×