ഗംഗറാം ഹോസ്പിറ്റലിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് എസ്‌കെ ഭണ്ഡാരി കോവിഡ് ബാധിച്ച് മരിച്ചു;  ‘എന്റെയും എന്റെ മക്കളുടെയും പ്രസവമെടുത്തത് ഈ ഡോക്ടറാണ്. ആരോഗ്യരംഗത്തെ ലീഡറെയാണ് നഷ്ടമായത്’; പ്രിയങ്ക ഗാന്ധി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, May 14, 2021

ഡല്‍ഹി: ഗംഗറാം ഹോസ്പിറ്റലിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് എസ്‌കെ ഭണ്ഡാരി കോവിഡ് ബാധിച്ച് മരിച്ചു. 86 വയസായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രസവമെടുത്തത് ഈ ഡോക്ടറായിരുന്നു.

രണ്ടാഴ്ച മുന്‍പാണ്‌ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭണ്ഡാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഇവര്‍ മരണത്തിന് കീഴടങ്ങിയതായി ആശുപത്രി ചെയര്‍മാന്‍ എസ് റാണ പറഞ്ഞു.

കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും ഇവര്‍ സ്വകരിച്ചിരുന്നു. ഇവരുടെ ഭര്‍ത്തവായ 97കാരന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് ഐസിയുവിലാണ്. ഭാര്യമരിച്ച വിവരം ഇദ്ദേഹത്തെ അറിയിച്ചിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

ഡോക്ടറുടെ മരണത്തില്‍ പ്രിയങ്കയും രാഹുലും അനുശോചനം രേഖപ്പെടുത്തി.  ‘എന്റെയും എന്റെ മക്കളുടെയും പ്രസവമെടുത്തത് ഈ ഡോക്ടറാണ്. ആരോഗ്യരംഗത്തെ ലീഡറെയാണ് നഷ്ടമായത്’- പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. 58 വര്‍ഷമായി ഗംഗറാം ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്‌.

 

×