New Update
കൊല്ലം: പുനലൂരിനടുത്ത് വെഞ്ചേനിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. ഇവിടെ തനിച്ച് താമസിച്ചിരുന്ന ജോണിന്റേതാവാം അസ്ഥികൂടം എന്നാണ് പൊലീസ് നിഗമനം. താടിയെല്ല്, തലയോട്ടി, കൈകാലുകൾ എന്നിവ പറമ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് കണ്ടെത്തിയത്.
Advertisment
അസ്ഥികൂടങ്ങൾ പൊലീസ് ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു. ബന്ധുക്കളുമായി അകന്ന് കഴിയുകയായിരുന്നു ഇയാൽ. ഒരു മാസമായി വിവരമൊന്നും ഇല്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ എത്തി നടത്തിയ പരിശോധനയിലാണ് പറമ്ബിൽ നിന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.
ജോൺ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. നായ ശല്യം രൂക്ഷമായ പ്രദേശമാണ് ഇത്. നായകളുടെ ആക്രമണത്തെ തുടർന്നുള്ള മരണമോ അതല്ലെങ്കിൽ മരിച്ചതിന് ശേഷം മൃതദേഹാവശിഷ്ടങ്ങൾ നായകൾ കടിച്ചു വലിച്ചതാണോ എന്ന സംശയവും ഉയരുന്നുണ്ട്. കൊലപാതക സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.