‌‌പുനലൂരിനടുത്ത് വെഞ്ചേനില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി: താടിയെല്ല്, തലയോട്ടി, കൈകാലുകള്‍ എന്നിവ ചിതറിയ നിലയില്‍

ന്യൂസ് ബ്യൂറോ, കൊല്ലം
Friday, May 14, 2021

കൊല്ലം: പുനലൂരിനടുത്ത് വെഞ്ചേനിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. ഇവിടെ തനിച്ച്‌ താമസിച്ചിരുന്ന ജോണിന്റേതാവാം അസ്ഥികൂടം എന്നാണ് പൊലീസ് നി​ഗമനം. താടിയെല്ല്, തലയോട്ടി, കൈകാലുകൾ എന്നിവ പറമ്പിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നാണ് കണ്ടെത്തിയത്.

അസ്ഥികൂടങ്ങൾ പൊലീസ് ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു. ബന്ധുക്കളുമായി അകന്ന് കഴിയുകയായിരുന്നു ഇയാൽ. ഒരു മാസമായി വിവരമൊന്നും ഇല്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ എത്തി നടത്തിയ പരിശോധനയിലാണ് പറമ്ബിൽ നിന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.

ജോൺ ഉപയോ​ഗിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. നായ ശല്യം രൂക്ഷമായ പ്രദേശമാണ് ഇത്. നായകളുടെ ആക്രമണത്തെ തുടർന്നുള്ള മരണമോ അതല്ലെങ്കിൽ മരിച്ചതിന് ശേഷം മൃതദേഹാവശിഷ്ടങ്ങൾ നായകൾ കടിച്ചു വലിച്ചതാണോ എന്ന സംശയവും ഉയരുന്നുണ്ട്. കൊലപാതക സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

×