Advertisment

അനശ്വര സ്നേഹത്തിന്റെ ഉദാഹരണം; 1500 വർഷം പഴക്കമുള്ള ശവകുടീരത്തിൽ നിന്ന് ആലിംഗനം ചെയ്തു കിടക്കുന്ന പുരുഷന്റെയും സ്ത്രീയുടെയും അസ്ഥികൂടം കണ്ടെത്തി, അനശ്വരമായ പ്രണയത്തിന്റെ തെളിവെന്ന് ഗവേഷകര്‍

New Update

അടുത്തിടെ ചൈനീസ് പുരാവസ്തു ഗവേഷകൻ അനശ്വരമായ പ്രണയത്തിന്റെ തെളിവെന്ന് അവകാശപ്പെടുന്ന വിചിത്രമായ കാര്യം കണ്ടെത്തിയിരിക്കുകയാണ്‌. ഇത് ശാസ്ത്രജ്ഞർക്ക് പോലും വലിയ ആശ്ചര്യകരമാണ്. ചൈനയിലെ പുരാവസ്തു ഗവേഷകർ ആലിംഗന ചെയ്ത് കിടക്കുന്ന രണ്ട് അസ്ഥികൂടങ്ങൾ കണ്ടെത്തി. ഈ അസ്ഥികൂടങ്ങൾ അനശ്വര പ്രണയത്തിന്റെ കഥ പറയുന്നു.

Advertisment

publive-image

ഈ അസ്ഥികൂടങ്ങൾ 1500 വർഷം പഴക്കമുള്ളതാണെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു . 2020 ൽ വടക്കൻ ചൈനയിൽ കണ്ടെത്തിയതാണ് ഈ അസ്ഥികൂടങ്ങൾ. ചൈനയിലെ ഷാങ്ജി പ്രവിശ്യയിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് ഈ രണ്ട് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.

ഈ രണ്ട് അസ്ഥികൂടങ്ങൾ പരിശോധിച്ചതിലൂടെ, ശാസ്ത്രജ്ഞർ കണ്ടെത്തിയത് ആൺ അസ്ഥികൂടം ഏകദേശം 5 അടി 4 ഇഞ്ച് ആണെന്നും 29 നും 35 നും ഇടയിൽ പ്രായമുള്ളയാളാണെന്നുമാണ്‌. ആൺ അസ്ഥികൂടത്തിന്റെ കൈ അസ്ഥി ഒടിഞ്ഞു, വലതു കൈയുടെ ഒരു വിരൽ നഷ്ടപ്പെട്ടു, വലതു കാലിന്റെ എല്ലും ഒടിഞ്ഞു.

മറുവശത്ത് സ്ത്രീ അസ്ഥികൂടം പരിശോധിച്ച ശേഷം, ശാസ്ത്രജ്ഞർ കണ്ടെത്തിയത് യുവാവിന്റെ മരണശേഷം, സ്ത്രീ തന്റെ ജീവൻ ഉപേക്ഷിച്ച് അവനോടൊപ്പം അടക്കം ചെയ്യാൻ തീരുമാനിച്ചിരിക്കണം എന്നാണ്.

സ്ത്രീയുടെ പ്രായം 35 നും 40 നും ഇടയിലാണ്, ഉയരം 5 അടി, 2 ഇഞ്ച് ആണ്. ഈ വർഷം ജൂണിൽ, ഈ അസ്ഥികൂടവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇന്റർനാഷണൽ ജേണൽ ഓഫ് ഓസ്റ്റിയോ ആർക്കിയോളജിയുടെ ഒരു റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്.

അനശ്വര സ്നേഹത്തിന്റെ അത്തരമൊരു ഉദാഹരണം പുരാവസ്തുശാസ്ത്രത്തിൽ വളരെ അപൂർവമായി മാത്രമേ കാണാറുള്ളൂ. അസ്ഥികൂടങ്ങൾ കണ്ടപ്പോൾ, ഈ കേസിൽ മരണശേഷം മറ്റൊരു ലോകത്ത് സ്നേഹം നിലനിർത്തുന്നതിന് അടുത്ത ജീവിതത്തിലും അവർ ഒരുമിച്ച് നിൽക്കാനായി ഭർത്താവും ഭാര്യയും ഒരുമിച്ച് അടക്കം ചെയ്യാൻ തീരുമാനിച്ചതായി റിപ്പോർട്ടിൽ അവകാശപ്പെടുന്നു.

 

skeleton found
Advertisment