കുവൈറ്റ് : പ്രവാസ ലോകത്തിനു പുതുമ നിറഞ്ഞ പ്രവർത്തന മാതൃകകൾ കാഴ്ചവച്ചുകൊണ്ടു എസ്എംസിഎ കുവൈറ്റ് അതിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ്. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകാനായി 251 അംഗ ജൂബിലി കമ്മിറ്റിക്ക് രൂപം നൽകി.
എസ്എംസിഎ പ്രസിഡണ്ട് തോമസ് കുരുവിള നരിതൂക്കിൽ ചെയർമാനായും മുൻ ജനറൽ സെക്രട്ടറി ബിജോയ് പാലാക്കുന്നേൽ ജനറൽ കൺവീനറായും , സൈജു മുളുകുപ്പാടം , ജോർജ് ചെറിയാൻ മൂഴിയിൽ എന്നിവർ ജോയിന്റ് കൺവീനർമാരായും തിരഞ്ഞെടുക്കപ്പെട്ടു. ബിജു പി ആന്റോ (സെക്രട്ടറി ജനറൽ) വിൽസൺ വടക്കേടം (ബർസാർ ), സുനിൽ റാപ്പുഴ (വൈസ് ചെയർമാൻ), ലിയോ കൊള്ളന്നൂർ (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.
ആർത്തലയ്ക്കുന്ന തിരമാലകൾക്കു മുന്നിൽ ദൈവ കല്പന പ്രകാരം ആത്‌മവിശ്വാസത്തോടെ നീട്ടിയ ദണ്ഡ് സമുദ്രത്തിനു നടുവിൽ വരണ്ട നിലം തീർത്തു മറുകര എത്തിച്ച പുറപ്പാട് അനുഭവത്തെ സ്വാംശീകരിച്ചു കൊണ്ട് " കടലിന് നടുവിൽ ഉണങ്ങിയ നിലത്തു കൂടി അവർ നടന്നു " എന്ന ചിന്താ വിഷയം ജൂബിലിയുടെ പ്രവർത്തനങ്ങൾ അർത്ഥദീപ്തവും ഹൃദ്യവും ആക്കി തീർക്കുന്നു.
രജത ജൂബിലിയുടെ അലകും പിടിയുമായി പ്രവർത്തിക്കുന്ന പത്തു സബ് കമ്മറ്റികളും അവയ്ക്കു നേതൃത്വം കൊടുക്കുന്നവരും . പ്രോഗ്രാം കമ്മറ്റി - റിജോയ് കേളം പറമ്പിൽ , ഫൈനാൻസ് കമ്മറ്റി - ബെന്നി നാല്പതാംകളം പബ്ലിസിറ്റി കമ്മറ്റി - അനിൽ തയ്യിൽ , പബ്ലിക്കേഷൻ കമ്മറ്റി - സാൻസിലാൽ ചക്യാത്ത് സ്റ്റേജ് ആൻഡ് കൊയർ - ബെന്നി പെരിക്കലത്ത് , റിസപ്ഷൻ മോൻസ് ജോസഫ് കല്ലുകളം , ഫെലിസിറ്റേഷൻ - ജിജി പറക്കാടൻ , യൂത്ത് - ജോയ് അരീക്കാട്ട് , ചിൽഡ്രൻ ആക്ടിവിറ്റി - ജോൺസൻ നീലങ്കാവിൽ വുമൺ ആക്ടിവിറ്റി - സ്വപ്‍ന അനിൽ തയ്യിൽ എസ്എംസിഎ കേന്ദ്ര - ഏരിയ - സോണൽ തല ഭരണ സമിതികളും , കുടുംബ യൂണിറ്റ് ലീഡർമാരും , മുൻകാല ഭാരവാഹികളും ഉൾപ്പെടുന്ന 250 അംഗ കമ്മറ്റിയുടെ സമ്പൂർണ്ണ പ്രഥമ യോഗം ഒക്ടോബര് 28 നു തിങ്കളാഴ്ച അബ്ബാസിയ അൽഫോൻസാ ഹാളിൽ ചേർന്നു . ജൂബിലി കമ്മറ്റി ചെയർമാൻ തോമസ് കുരുവിള അധ്യക്ഷത വഹിച്ചു .
ഗൾഫിലെ സീറോമലബാർ സഭാ പ്രവർത്തനങ്ങൾക്കു തുടക്കവും മാതൃകയും എസ്എംസിഎ തന്നെ , ആയതിനാൽ എസ്എംസിഎ യുടെ ജൂബിലി , സഭയുടെ തന്നെ ജൂബിലി ആയി മാറുന്നു . രൂപം കൊണ്ട നാൾ മുതൽ ഇന്നുവരെയുള്ള എല്ലാ ഭരണ സമിതികളും ഒത്തു ചേർന്ന് ഈ ആഘോഷത്തിൽ പങ്കു ചേരണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ജൂബിലിയുടെ ചിന്താവിഷയ ത്തിലൂന്നി ജനറൽ കൺവീനർ നടത്തിയ പ്രസംഗം ആഘോഷങ്ങളുടെ ദിശാബോധം കമ്മറ്റി അംഗങ്ങളിലെക്കു പകർന്നു നൽകി . പ്രശ്നങ്ങൾക്ക് നടുവിൽ വഴി തെളിച്ച വടി ആണ് എസ്എംസിഎ.
ആ പുറപ്പാട് അനുഭവങ്ങൾ രേഖപ്പെടുത്തുവാൻ ഉള്ള അവസരം ആണ് ജൂബിലി ആഘോഷം . ഇതിനു നേതൃത്വം നൽകിയ മഹാരഥന്മാരെയും , സഭാ അധികാരികളെയും, മറ്റു വ്യക്തിത്വങ്ങളെയും നന്ദിയോടെ ഓർമി ക്കുവാനുള്ള സമയമാണ് ഇതെന്നും ഒപ്പം അക്കരെ എന്ന പരമമായ ലക്ഷ്യ സ്ഥാനത്തു എത്തേണ്ടവരാണ് നാം എന്നും ഉള്ള ചിന്തകൾ പങ്കു വച്ചു