സിനിമാ നടന്‍ പുകവലിക്കുന്ന ചിത്രം വാഹനത്തില്‍ ഒട്ടിച്ച വാഹന ഉടമ കുടുങ്ങി: ഉടമയ്‌ക്കെതിരെ കേസെടുത്തു

ന്യൂസ് ബ്യൂറോ, കൊല്ലം
Thursday, January 16, 2020

കൊല്ലം: സിനിമാ നടന്‍ പുകവലിക്കുന്ന ചിത്രം വാഹനത്തില്‍ ഒട്ടിച്ച വാഹന ഉടമ കുടുങ്ങി. ടിപ്പര്‍ ലോറിയുടെ പിറകിലാണ് തമിഴ് സിനിമാ നടന്‍ പുകവലിക്കുന്ന ചിത്രം ഉടമ പതിച്ചത്.

കെഎല്‍16വി 4679 നമ്ബര്‍ എച്ച്‌ജിവി ടിപ്പര്‍ ലോറിയുടെ പിറകിലാണ് സിനിമാ നടന്‍ സിഗററ്റ് വലിക്കുന്ന സ്റ്റിക്കര്‍ സ്ഥാനം പിടിച്ചത്. പുകയില, സിഗററ്റ് എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിരോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കോപ്ട നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ജില്ലാ മെഡിക്കല്‍ ഓഫീസല്‍ ഡോ വി വി ഷേര്‍ലിയുടെ നിര്‍ദേശപ്രകാരമാണ് കേസ്. ഇത് സംബന്ധിച്ച്‌ കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 2ല്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം നാരായണനാണ് നിയമ ലംഘനം കണ്ടെത്തിയത്.

×