സ്വര്‍ണ്ണക്കടത്ത് കേസില്‍ മലപ്പുറത്ത് പിടിയിലായ റമീസ് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവെന്ന് നാട്ടുകാര്‍; നിഷേധിച്ച് കുഞ്ഞാലിക്കുട്ടിയുടെ ഓഫീസ്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസ് പി കെ കുഞ്ഞാലിക്കുട്ടി എം പി യുടെ ബന്ധുവാണെന്ന് നാട്ടുകാര്‍. എന്നാല്‍ വാര്‍ത്ത കുഞ്ഞാലിക്കുട്ടിയുടെ ഓഫീസ് നിഷേധിച്ചു.

Advertisment

റമീസ് സ്വര്‍ണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണിയെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത റമീസിനെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.

publive-image

നെടുമ്പാശേരി വിമാനത്താവളം വഴി തോക്ക് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയുമാണ് പിടിയിലായ റമീസ്. രണ്ട് ബാഗുകളിലായി കൊണ്ടുവന്ന ആറ് റൈഫിളുകള്‍ ഗ്രീന്‍ചാനല്‍ വഴി കടത്താന്‍ ശ്രമിക്കവെയായിരുന്നു കസ്റ്റംസ് പിടികൂടിയത്. 2014ല്‍ സ്വര്‍ണക്കടത്ത് കേസിലും മാന്‍വേട്ടകേസിലും റമീസ് പിടിയിലായിട്ടുണ്ടെന്നും വിവരമുണ്ട്.

റമീസിന്റെ മൊഴിയിലൂടെ സ്വര്‍ണക്കടത്തിന് പിന്നിലുള്ളവരെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സ്വര്‍ണക്കടത്തില്‍ ഇയാള്‍ക്ക് സാമ്പത്തിക നിക്ഷേപമുണ്ടെന്നും, കേരളത്തിലെത്തുന്ന സ്വര്‍ണം വിതരണം ചെയ്യുന്നതില്‍ ഇയാള്‍ക്ക് മുഖ്യപങ്കാളിത്തമുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.

റമീസ് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്‌. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ഈ ആരോപണം നിഷേധിച്ചു. റമീസിന് കുടുംബവുമായി വലിയ അടുപ്പമുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.

all news pk ramees tvm gold smuggling case gold smuggling case
Advertisment