Advertisment

പാമ്പ് കഴുത്തില്‍ ചുറ്റിവരിഞ്ഞു; കിണറ്റില്‍ വീണ മലമ്പാമ്പിനെ രക്ഷിക്കുന്നതിനിടയില്‍ പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം;

author-image
Charlie
Updated On
New Update

publive-image

Advertisment

ചെന്നൈ; കിണറ്റില്‍ വീണ മലമ്പാമ്പിനെ രക്ഷിക്കുന്നതിനിടയില്‍ പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം. 55 കാരനായ പാമ്പ് പിടുത്തക്കാരന്‍ ജി നടരാജനാണ് മരിച്ചത്. തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണത്തിലാണ് സംഭവം. കര്‍ഷകനായ ചിന്നസ്വാമിയുടെ കിണറ്റിലാണ് ഒരാഴ്ച മുമ്പ് പെരുമ്പാമ്പ് വീണത്. കിണറിന് 50 അടി താഴ്ചയുള്ളതിനാല്‍ പാമ്പിനെ പുറത്തെടുക്കുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പാമ്പ് പിടുത്തക്കാരനെ സമീപിക്കുകയായിരുന്നു.

പമ്പിനെ പുറത്ത് ഇറക്കുന്നതിനിടയില്‍ പത്ത് അടി നീളമുള്ള പാമ്പ് കഴുത്തില്‍ ചുറ്റിവരിയുകയായിരുന്നു. തുടര്‍ന്ന് നടരാജന്‍ കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കിണറ്റില്‍ അടുത്തിടെ പെയ്ത മഴയില്‍ മൂന്നിലൊന്ന് വെള്ളം ഉണ്ടായിരുന്നു. നടരാജന്‍ കയറ് കെട്ടി കിണറ്റില്‍ ഇറങ്ങി പാമ്പിനെ രക്ഷിക്കുവനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ പാമ്പ് കാലിലും കൈയിലും ആദ്യം ചുറ്റി തുടര്‍ന്ന് നടരാജന്റെ കഴുത്തിലും ചുറ്റുകയായിരുന്നു.

ഇതില്‍ നിന്നും രക്ഷപ്പെടുവാന്‍ നടരാജന്‍ ശ്രമിച്ചുവെങ്കിലും പാമ്പിന്റെ പിടുത്തം വിടീപ്പിക്കുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടരാജന്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ വെള്ളത്തിലേത്തിയിട്ടും രക്ഷപ്പെടുവാന്‍ കഴിയാതെ വന്നതോടെ ശ്വാസം മുട്ടി മരിച്ചിരിക്കാം എന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് അഗ്നിരക്ഷാ സേന എത്തി നടരാജന്റെ മൃതദേഹം പുറത്തെത്തിച്ചു. എന്നാല്‍ നടരാജനെ കൊന്ന പാമ്പിനെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല.

Advertisment