New Update
ആധിപത്യം സ്ഥാപിക്കാന്‍ രണ്ട് വലിയ പാമ്പുകള്‍ തമ്മില്‍ കൊത്തു കൂടുന്നതിന്റെ വീഡിയോ വൈറലാകുന്നു. തോട്ടിലെ വെളളത്തില്‍ പരസ്പരം പോരടിച്ച ശേഷം കരയ്ക്ക് കയറിയും ആക്രമണം തുടരുന്നതിന്റെ വീഡിയോയയാണ് വ്യാപകമായി പ്രചരിക്കുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഇണയെ ഒപ്പം നിര്‍ത്താനും പ്രദേശത്തിന്റെ ആധിപത്യം സ്ഥാപിക്കാനുമാണ് പരസ്പരം കൊത്തുകൂടുന്നതെന്ന് സുശാന്ത നന്ദ കുറിച്ചു. ഒറ്റ നോട്ടത്തില്‍ ഇണ ചേരുന്നതാണെന്ന് തോന്നാം. എന്നാല്‍ ആധിപത്യം സ്ഥാപിക്കാന്‍ ആണ്‍ ചേര പാമ്പുകള്‍ തമ്മിലുളള പോരാട്ടമാണ് ദൃശ്യങ്ങളിലെന്നും സുശാന്ത നന്ദ വിശദീകരിക്കുന്നു.
Rat snakes combat for dominance.
— Susanta Nanda (@susantananda3) July 31, 2020
Two male fighting to define their territory & defend their mate. pic.twitter.com/FVn2FIXHte
പരസ്പരം ചുറ്റിവളഞ്ഞ് പോരടിക്കുകയാണ് പാമ്പുകള്‍. ഒരാളുടെ പത്തി താഴുന്നത് വരെ പോരാട്ടം തുടരുന്നതാണ് സാധാരണയായി സംഭവിക്കാറെന്നാണ് ഇത്തരം ആക്രമണരീതിയെ കുറിച്ച് നാഷണല്‍ ജോഗ്രഫിക്കിന്റെ വിശദീകരണം. ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.