പ​രാ​തി ല​ഭി​ച്ച്‌ 15 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ലാ​വ​ലി​ന്‍ കേ​സി​ല്‍ ഇ​ഡി​യു​ടെ ഇ​ട​പെ​ട​ല്‍: കേ​സി​ലെ തെ​ളി​വു ഹാ​ജ​രാ​ക്കാ​ന്‍ പ​രാ​തി​ക്കാ​ര​ന്‍ ടി.​പി.​ന​ന്ദ​കു​മാ​റി​ന് ഇ​ഡി നോ​ട്ടി​സ് അ​യ​ച്ചു : ന​ട​പ​ടി 2006ൽ ന​ല്‍​കി​യ പ​രാ​തി​യി​ൽ

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, March 4, 2021

കൊ​ച്ചി: പ​രാ​തി ല​ഭി​ച്ച്‌ 15 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ലാ​വ​ലി​ന്‍ കേ​സി​ല്‍ ഇ​ഡി​യു​ടെ ഇ​ട​പെ​ട​ല്‍. കേ​സി​ലെ തെ​ളി​വു ഹാ​ജ​രാ​ക്കാ​ന്‍ പ​രാ​തി​ക്കാ​ര​ന്‍ ടി.​പി.​ന​ന്ദ​കു​മാ​റി​ന് ഇ​ഡി നോ​ട്ടി​സ് അ​യ​ച്ചു.

വെ​ള്ളി​യാ​ഴ്ച കൊ​ച്ചി ഓ​ഫി​സി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം. 2006 ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ധനമന്ത്രി തോമസ് ഐസക്കിനും മുന്‍ മന്ത്രി എം എ ബേബിക്കും എതിരേയും ഇഡി അന്വേഷണമുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മോഡി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ താല്‍പര്യത്തോടെ ഉപയോഗിക്കുകയാണെന്ന വിമര്‍ശനവുമായി ഭരണപക്ഷം രംഗത്തെത്തിയിരുന്നു. തുടലഴിച്ചു വിട്ട കേന്ദ്ര ഏജന്‍സികളെ കണ്ട് ഭയന്നോടുന്നവരല്ല കേരളം ഭരിക്കുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞു.

×